വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒളിമ്പിക്‌സ് 2021: ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ, ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍ ക്വാര്‍ട്ടറില്‍

ടോക്കിയോ: വനിതാ ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്ക് പുതുപ്രതീക്ഷ. വനിതകളുടെ 69 കിലോ വിഭാഗത്തിലെ പ്രിലിമിനറി റൗണ്ടില്‍ ഇന്ത്യന്‍ താരം ലോവ്‌ലിനോ ബോര്‍ഗോഹെയ്ന്‍ ജര്‍മനിയുടെ വെറ്ററന്‍ താരം നാദിന്‍ അപെറ്റ്‌സിനെ പരാജയപ്പെടുത്തി. ലോവ്‌ലിന ബോര്‍ഗോഹെയ്‌ന്റെ കന്നി ഒളിമ്പിക്‌സാണ് ടോക്കിയോയിലേത്. ചൊവാഴ്ച്ച നടന്ന ഇഞ്ചോടിച്ച് മത്സരത്തില്‍ 3-2 എന്ന നിലയ്ക്കാണ് ഇന്ത്യന്‍ താരത്തിന്റെ ജയം. ഇതോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യതും ഇവര്‍ നേടി.

Olympics 2021: Indias Lovlina Borgohain wins her bout against Nadine Apetz of Germany

ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യയുടെ ഒമ്പതംഗ വനിതാ ബോക്‌സര്‍മാരില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ നേടുന്ന ആദ്യത്തെ താരമാണ് 23 -കാരിയായ ബോര്‍ഗോഹെയ്ന്‍. സ്പ്ലിറ്റ് പോയിന്റിലൂടെയാണ് മൂന്നു റൗണ്ടുകളും താരം നേടിയത്. മറുഭാഗത്ത് ചരിത്രത്തില്‍ ആദ്യമായി ഒളിമ്പിക്‌സ് ബോക്‌സിങ്ങില്‍ പങ്കെടുക്കുന്ന ജര്‍മനി വനിതയാണ് നാദിന്‍ അപെറ്റ്‌സ്. 35 വയസുകാരിയായ നാദിന്‍ രണ്ടു തവണ ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കലം അണിഞ്ഞിട്ടുണ്ട്. മുന്‍ യൂറോപ്യന്‍ ചാംപ്യന്‍ കൂടിയാണ് ഇവര്‍.

ലോവ്‌ലിന ബോര്‍ഗോഹെയ്‌നാകട്ടെ രണ്ടു തവണ ലോക, ഏഷ്യന്‍ ചാംപ്യന്‍ഷിപ്പുകളില്‍ വെങ്കല നേട്ടം കുറിച്ചിട്ടുണ്ട്. അസം സ്വദേശിയായ ലോവ്‌ലിന ഇന്നത്തെ മത്സരത്തില്‍ ആക്രമണത്തിലൂന്നിയാണ് ആദ്യ റൗണ്ട് ആരംഭിച്ചത്. എന്നാല്‍ ഏറെക്കഴിയും മുന്‍പുതന്നെ താരം പ്രതിരോധത്തിലേക്ക് ചുവടുമാറി. കാത്തിരിപ്പു തന്ത്രമായിരുന്നു ഈ സമയം ലോവ്‌ലിന കൈമുതലാക്കിയത്. നാദിനയുടെ ജാബുകള്‍ പലതവണ പ്രതിസന്ധിയിലാക്കിയെങ്കിലും ഇന്ത്യന്‍ താരത്തിന്റെ നീക്കം ഫലിച്ചു. ഇടതു ഹൂക്കുകള്‍ നിരന്തരം ബോര്‍ഗോഹെയ്‌ന് മുന്‍തൂക്കം സമ്മാനിച്ചു.

ചൊവാഴ്ച്ച ഹോക്കിയിലും ഇന്ത്യ വിജയം രുചിച്ചിട്ടുണ്ട്. പൂള്‍ എ മത്സരത്തില്‍ സ്‌പെയിനിനെയാണ് ഇന്ത്യ കീഴടക്കിയത്. എതിരില്ലാത്ത രണ്ടു ഗോളിനാണ് ഇന്ത്യന്‍ സംഘത്തിന്റെ ജയവും. ഇതേസമയം ഷൂട്ടിങ്ങിലെ ടീം ഇനങ്ങളില്‍ ഇന്ത്യന്‍ സംഘം തോല്‍വി വഴങ്ങി. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ഇനത്തില്‍ ഇന്ത്യയ്ക്കായി പങ്കെടുത്ത മനു ഭാക്കര്‍ - സൗരഭ് ചൗധരി, യശസ്വിനി ദേശ്വാള്‍ - അഭിഷേക് വേര്‍മ സഖ്യങ്ങള്‍ യോഗ്യത റൗണ്ടുകളില്‍ പുറത്താവുകയായിരുന്നു. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തിലും ഇന്ത്യന്‍ സംഘം ഇന്ന് പരാജയപ്പെട്ടു.

Story first published: Tuesday, July 27, 2021, 13:03 [IST]
Other articles published on Jul 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X