വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: വിശ്വസിക്കാനാവുന്നില്ല, തീരുമാനം നിര്‍ഭാഗ്യകരം- മേരികോമിന് ഞെട്ടല്‍, നിരാശയും

കൊളംബിയന്‍ താരത്തോടാണ് പരാജയപ്പെട്ടത്

1
അവിശ്വസനീയം..നെഞ്ചുതകർന്ന് മേരികോം..ആ തെറ്റായ തീരുമാനം

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന വനിതാ ബോക്‌സിങ് ഇതിഹാസം പ്രീക്വാര്‍ട്ടറില്‍ ഞെട്ടിക്കുന്ന പരാജയമേറ്റുവാങ്ങിയത് കായികപ്രേമികളെ അമ്പരപ്പിച്ചിരുന്നു. എന്നാല്‍ അവരെപ്പോലെ തന്നെ തനിക്കും മല്‍സരഫലം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും തീരുമാനം നിര്‍ഭാഗ്യകരമാണെന്നും മേരികോം പ്രതികരിച്ചു. വൈകീട്ട് നടന്ന ഫ്‌ളൈറ്റ്‌വെയ്റ്റ് വിഭാഗം പ്രീക്വാര്‍ട്ടറില്‍ കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലന്‍സിയയോടാണ് മേരികോം പരാജയപ്പെട്ടത്. സ്പ്ലിറ്റ് തീരുമാനമാണ് ഇന്ത്യന്‍ ഇതിഹാസത്തിനു വിനയായത്. രണ്ടു ജഡ്ജുകള്‍ മേരികോമിന് അനുകൂലമായി വിധിച്ചപ്പോള്‍ രണ്ടു പേര്‍ കൊളംബിയന്‍ താരത്തെയും പിന്തുണയ്ക്കുകയായിരുന്നു.

മല്‍സരം കഴിഞ്ഞ് വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുമ്പ് താന്‍ തന്നെയായിരിക്കും ജയിച്ചതെന്നു കരുതി മേരികോം കൈ ഉയര്‍ത്തിയിരുന്നെങ്കിലും ഇന്‍ഗ്രിറ്റാണ് വിജയിച്ചതെന്നു ഔദ്യോഗിക പ്രഖ്യാപനം വന്നപ്പോള്‍ മേരികോം സ്തബ്ധയായി. അവിശ്വസനീയതയോടെ അല്‍പ്പസമയം നിന്ന ശേഷം കണ്ണീരോടെയാണ് 38കാരിയായ വെറ്ററന്‍ താരം റിങ് വിട്ടത്. ഇതാദ്യമായിട്ടാണ് മേരികോമിനെതിരേ ഇന്‍ഗ്രിറ്റ് ജയം നേടിയത്. മുമ്പ് മൂന്നു തവണ ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യന്‍ താരത്തിനൊപ്പമായിരുന്നു.

ധവാന്‍ പോകുമ്പോള്‍ പകരക്കാരനാകാന്‍ പറ്റിയവന്‍; പടിക്കല്‍ ഭാവിയിലെ താരമെന്ന് സെവാഗ്!ധവാന്‍ പോകുമ്പോള്‍ പകരക്കാരനാകാന്‍ പറ്റിയവന്‍; പടിക്കല്‍ ഭാവിയിലെ താരമെന്ന് സെവാഗ്!

INDvSL: സഞ്ജുവിന്റെ പ്രതിഭയില്‍ വിശ്വസിക്കുന്നു, അവന്‍ ശക്തമായി തിരിച്ചുവരും'- പിന്തുണച്ച് ആകാശ്INDvSL: സഞ്ജുവിന്റെ പ്രതിഭയില്‍ വിശ്വസിക്കുന്നു, അവന്‍ ശക്തമായി തിരിച്ചുവരും'- പിന്തുണച്ച് ആകാശ്

40 വയസ് വരെ ഞാന്‍ മല്‍സരംഗത്തുണ്ടാവും. ഈ മല്‍സരം നിര്‍ഭാഗ്യകരമാണ്, തീരുമാനവും വളരെയധികം നിര്‍ഭാഗ്യകരമാണ്. ഒരു പ്രതിഷേധം പോലും അംഗീകരിക്കില്ലെന്നു അവര്‍ വ്യക്തമായി അറിയിച്ചതാണ്. മല്‍സരത്തിനു മുമ്പ് തന്നെ ഇക്കാര്യം വ്യക്തമാക്കുയും ചെയ്തിരുന്നു. മെഡലുമായി നാട്ടിലേക്കു മടങ്ങിയെത്താന്‍ കഴിയുമെന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. പക്ഷെ എവിടെയാണ് പിഴച്ചതെന്നു എനിക്കു മനസ്സിലാവുന്നില്ല. മല്‍സരത്തില്‍ പരാജയപ്പെട്ടുവെന്നു എനിക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നും മേരികോം നിരാശയോടെ പറഞ്ഞു.

ഇന്‍ഗ്രിറ്റിനെതിരേ മേരികോമിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. തുടക്കം മുതല്‍ ആക്രമിച്ചു കയറിയ കൊളംബിയന്‍ താരം മേരികോമിനെ പ്രതിരോധത്തിലാക്കി. അനുഭവസമ്പത്തുള്ള 32 കാരിയായ ഇന്‍ഗ്രിറ്റ് ആദ്യറൗണ്ടില്‍ 4-1ന്റെ വിജയം നേടുകയും ചെയ്തു. എന്നാല്‍ രണ്ടാംറൗണ്ടില്‍ മേരിംകോം തിരിച്ചുവന്നു. മികച്ച പഞ്ചുകളുമായി എതിരാളിക്കുമേല്‍ അവര്‍ മേല്‍ക്കൈ നേടി. 3-2ന് രണ്ടാംറൗണ്ട് മേരികോം നേടുകയും ചെയ്തു.

Story first published: Thursday, July 29, 2021, 21:50 [IST]
Other articles published on Jul 29, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X