Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒളിമ്പിക് ടെസ്റ്റ് ഇവന്റ് ബോക്‌സിങ്; ശിവ ഥാപ്പയ്ക്കും പൂജാ റാണിക്കും സ്വര്‍ണം

ടോക്യോ: ടോക്യോ ഒളിമ്പിക്‌സിനായുള്ള വേദിയില്‍ നടന്ന ഒളിമ്പിക് ടെസ്റ്റ് ഇവന്റ് ബോക്‌സിങ്ങില്‍ ഇന്ത്യന്‍ താരങ്ങളായ ശിവ ഥാപ്പയ്ക്കും പൂജാ റാണിക്കും സ്വര്‍ണം. ഥാപ്പ 63 കിലോഗ്രാം വിഭാഗത്തില്‍ കസാഖ്‌സ്താന്റെ സനാറ്റലി ടോള്‍ട്ടായേവിനെ 5-0 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്. പൂജാ റാണി ഏഷ്യന്‍ ഗെയിംസ് വെങ്കലമെഡല്‍ ജേതാവ് ഓസ്‌ട്രേലിയയുടെ കയ്റ്റലിന്‍ പാര്‍ക്കറേയും തോല്‍പ്പിച്ചു.

മികച്ച പ്രകടനമാണ് ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ പുറത്തെടുത്തത്. കസാഖ്‌സ്താന്റെ ദേശീയ ചാമ്പ്യനെതിരെ ഥാപ്പ കനത്ത പോരാട്ടം കാഴ്ചവെച്ചു. നിലവിലെ ദേശീയ ചാമ്പ്യനും മുന്‍ ലോക വെങ്കലമെഡല്‍ ജേതാവുമാണ് ഥാപ്പ. ഏഷ്യന്‍ ഗെയിംസില്‍ നേരത്തെ വെങ്കല മെഡല്‍ നേടിയ താരമാണ് പൂജ റാണി. ഈ വര്‍ഷം ആദ്യ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ താരം വെള്ളിമെഡല്‍ നേടിയിരുന്നു.

shivathapaandpoojarani

മറ്റൊരു ഇന്ത്യന്‍ താരമായ ആശിഷ്(69 കിലോഗ്രാം) ഫൈനലില്‍ തോറ്റതിനാല്‍ വെള്ളിമെഡലില്‍ ഒതുങ്ങി. ജപ്പാന്റെ സെവോന്‍ ഒക്കാസവയോടാണ് ആശിഷ് പരാജയപ്പെട്ടത്. മുന്‍ ജൂനിയര്‍ ലോക ചാമ്പ്യന്‍ നിഖാത് സരീന്‍(51 കിലോഗ്രാം), സിമ്രന്‍ജീത് കൗര്‍(60 കിലോഗ്രാം), സുമിത് സംഗ് വാന്‍(91 കിലോഗ്രാം), വഹ്ലിംപുയിയ(75 കിലോഗ്രാം) എന്നിവര്‍ സെമിഫൈനലില്‍ പരാജയപ്പെട്ടതിനാല്‍ വെങ്കലമെഡലില്‍ ഒതുങ്ങി.

Story first published: Thursday, October 31, 2019, 16:57 [IST]
Other articles published on Oct 31, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+