For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുന്‍ ലോക ബോക്‌സിങ് ചാമ്പ്യന്‍ മൈക്ക് ടൈസണ്‍ ഇന്ത്യയിലേക്ക്; ലക്ഷ്യം?

ദില്ലി: മുന്‍ ലോക ഹെവി വെയ്റ്റ് ബോക്‌സിങ് ചാമ്പ്യനായ മൈക്ക് ടൈസണ്‍ ഇന്ത്യയിലേക്ക്. ഇന്റര്‍നാഷണല്‍ മിക്‌സഡ് മാര്‍ഷ്യന്‍ ആര്‍ട്‌സ് ലീഗിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് വിവാദ നായകനായ ടൈസണ്‍ ഇന്ത്യയിലെത്തുന്നത്. സപ്തംബര്‍ 29ന് മുംബൈയിലെത്തുന്ന ടൈസണ്‍ കുംറ്റി 1 ലീഗ് പ്രമോഷനുവേണ്ടിയാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

വിവിധ മാര്‍ഷ്യര്‍ ആര്‍ട്‌സുകള്‍ സംയോജിച്ച് നടപ്പാക്കുന്ന പ്രത്യേക മത്സരങ്ങളാണ് കുംറ്റി 1 ലീഗിലുണ്ടാവുക. ഇതാദ്യമായാണ് വിവിധ രാജ്യങ്ങളിലെ ടീമുകള്‍ തമ്മില്‍ ഇത്തരമൊരു മത്സരത്തിന് അരങ്ങിലെത്തുന്നത്. ഇന്ത്യയും യുഎഇയും തമ്മിലാണ് ആദ്യ മത്സരം നടക്കുക. ഇതിന്റെ ഉദ്ഘാടന വേളയില്‍ ഉള്‍പ്പെടെ ടൈസന്റെ സാന്നിധ്യമുണ്ടാകും.

miketyson

ബോക്‌സിങ് ഇതിഹാസം ഇന്ത്യയിലെത്തുന്നതിലും ഇതുപോലൊരു പരിപാടി സംഘാടനം ചെയ്യുന്നതിലും അത്യധികം സന്തോഷമുണ്ടെന്ന് കുംറ്റി ലീഗ് സംഘാടകന്‍ മുഹമ്മദലി ബുധ്‌വാനി പറഞ്ഞു. മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സിന്റെ ചരിത്രത്തില്‍ ആദ്യമായണ് ഇത്തരമൊരു മത്സരം നടക്കുന്നത്. അത് ഇന്ത്യയിലെ കായിക പ്രേമികള്‍ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ ടൈസണും അതിയായ സന്തോഷം പ്രകടിപ്പിച്ചു. ഇതാദ്യമായാണ് ഇന്ത്യയില്‍ എത്തുന്നത്. കുംറ്റി ലീഗ് ഏറെ ആകര്‍ഷകമാകുമന്നാണ് കരുതപ്പെടുന്നതെന്നും ഇന്ത്യയിലെ ആരാധകരെ കാണുന്നതിലും ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ വലിയ ആകാംഷയുണ്ടെന്നും ടൈസണ്‍ പറഞ്ഞു.

Story first published: Tuesday, August 14, 2018, 10:42 [IST]
Other articles published on Aug 14, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+