Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ ഓപ്പണ്‍ ബോക്‌സിങ്; മേരി കോമും സരിതയും തിളങ്ങി; ഇന്ത്യയ്ക്ക് 12 സ്വര്‍ണം

ഗുവാഹത്തി: ഇന്ത്യന്‍ ഓപ്പണ്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ 12 സ്വര്‍ണവുമായി ഇന്ത്യ തിളങ്ങി. വെള്ളിയാഴ്ച ഗുവാഹത്തിയില്‍ സമാപിച്ച ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമും സരിത ദേവിയും വനിതാ വിഭാഗത്തില്‍ സ്വര്‍ണം നേടിയിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പിലെ മെഡല്‍ ജേതാവായ സരിത ദേവി, സിമ്രന്‍ജിത്ത് കൗറിനെ 3-2 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്.

marykom-saritadevi

ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് മേരി കോം മുന്‍ ദേശീയ ചാമ്പ്യന്‍ വന്‍ലാല്‍ ദ്യുതിയെ തോല്‍പ്പിച്ചു. ഏഷ്യന്‍ ജേതാവായ അമിത് പങ്കല്‍ പുരുഷന്മാരുടെ 52 കിലോഗ്രാം വിഭാഗത്തില്‍ മുന്‍ ലോക യൂത്ത് ചാമ്പ്യന്‍ സച്ചിന്‍ സിവാച്ചിനെതിരെ മിന്നുന്ന പ്രകടനം നടത്തി. 4-1 എന്ന സ്‌കോറിനായിരുന്നു അമിത്തിന്റെ വിജയം. കൂടാതെ പുരുഷന്മാരുടെ 52, 81, 91, +91 കിലോഗ്രാം വിഭാഗത്തിലും സ്വര്‍ണം ഉള്‍പ്പെടെ എല്ലാ മെഡലുകളും ഇന്ത്യ തൂത്തുവാരി.

boxing

വനിതകളുടെ 51, 57, 75 കിലോഗ്രാം വിഭാഗത്തിലും ഇന്ത്യയ്ക്കാണ് എല്ലാ മെഡലുകളും. കഴിഞ്ഞവര്‍ഷം നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ആറു സ്വര്‍ണം ലഭിച്ച ഇന്ത്യ ഇക്കുറി അത് ഇരട്ടിയാക്കി. പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗത്തില്‍ ശിവ ഥാപ്പ, മനീഷ് കൗശിക്കിനെ പരാജയപ്പെടുത്തി സ്വര്‍ണം നേടി. അതേസമയം, പുരുഷന്മാരുടെ 75 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ ആഷിഷ് കുമാര്‍ ഫൈനലില്‍ ഫിലിപ്പൈന്‍സിന്റെ ഫെലിക്‌സ് ഡെലോസിനോട് തോറ്റു.

Story first published: Saturday, May 25, 2019, 11:01 [IST]
Other articles published on May 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+