Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മേരി കോം വിരമിക്കും; ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയശേഷം

ന്യൂഡല്‍ഹി: എറെനാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ബോക്‌സിങ് റിങ്ങില്‍ നിന്ന് വിരമിക്കുമെന്ന് തുറന്നുപറഞ്ഞ് ഇന്ത്യന്‍ ബോക്‌സിങ് റാണി മേരി കോം. എന്നാല്‍ ഉടനെയൊന്നും താന്‍ ഇടിക്കൂട്ടില്‍ നിന്നിറങ്ങില്ലെന്നും മേരി വ്യക്തമാക്കി. 2020-ലെ ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടുകയെന്ന സ്വപ്‌നം സഫലമാക്കിയശേഷം മാത്രമെ വിരമിക്കുകയുള്ളൂവെന്ന് മേരി പറഞ്ഞു.

marykom

ഇന്ത്യന്‍ ബോക്‌സിങ്ങിന്റെ ഏറ്റവും വലിയ പ്രചോദനമാണ് 36കാരിയായ മേരി. 18 വര്‍ഷത്തെ കരിയറിനിടയില്‍ ആറ് ലോക ചാമ്പ്യന്‍ഷിപ്പുകളും ഒരു ഒളിമ്പിക്‌സ് വെങ്കല മെഡലും അഞ്ച് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളും ഈ മണിപ്പൂരുകാരി സ്വന്തമാക്കിയിട്ടുണ്ട്. ബോക്‌സിങ് രംഗത്ത് സജീവമായി തുടരുമ്പോഴും രാജ്യസഭാംഗം കൂടിയാണ് അവര്‍.

2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഫ്‌ളൈവെയ്റ്റ് വിഭാഗത്തില്‍ മേരി കോം വെങ്കല മെഡല്‍ നേടിയിരുന്നു. '' രാജ്യത്തിനുവേണ്ടി മെഡല്‍ നേടുന്നതിനാണ് ഞാന്‍ എപ്പോഴും ശ്രമിക്കുന്നത്. സ്വര്‍ണമെഡല്‍ നേടാന്‍ തന്നെയാണ് എപ്പോഴും ലക്ഷ്യമിടുന്നത്. ഒളിമ്പിക്‌സിനും ലോക ചാമ്പ്യന്‍ഷിപ്പിനും വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ഉടനെ തുടങ്ങും.'' -മേരി കോം പറഞ്ഞു.

Story first published: Friday, June 7, 2019, 8:36 [IST]
Other articles published on Jun 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+