Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്; മേരി കോമിനെ അംബാസഡറായി തെരഞ്ഞെടുത്തു

ദില്ലി: നവംബര്‍ രണ്ടാംവാരം നടക്കാനിരിക്കുന്ന വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന്റെ അംബാസഡറായി ഇന്ത്യന്‍താരം മേരി കോമിനെ തെരഞ്ഞെടുത്തു. നവംബര്‍ 15 മുതല്‍ 24 വരെ ദില്ലിയിലെ കെ ഡി ജാദവ് ഹാളിലാണ് ചാമ്പ്യന്‍ഷിപ്പ് അറങ്ങേറുന്നത്. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന മേരി കോം ആരാം ലോക ചാമ്പ്യന്‍ഷിപ്പ് നേട്ടമാണ് ലക്ഷ്യമിടുക. മേരി കോം തന്നെയാണ് ഇന്ത്യയുടെ ക്യാപ്റ്റനും.

marykom

ബുധനാഴ്ച ദില്ലിയില്‍ നടന്ന ചടങ്ങില്‍ ബോക്‌സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം ചെയ്യുകയും ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ മേരി കോമിനെ അംബാസഡറായി തെരഞ്ഞെടുക്കുകയും ചെയ്തു. 70 രാജ്യങ്ങളില്‍നിന്നായി 300 മത്സരാര്‍ഥികള്‍ 10 ഭാരവിഭാഗങ്ങളിലായി പങ്കെടുക്കും. ഒളിമ്പിക്‌സ്, ലോക, യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളിലെ ജേതാക്കളും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്.

ഇത്തവണ വളരെയേറെ പ്രത്യേകതളുള്ള ചാമ്പ്യന്‍ഷിപ്പാണ് നടക്കുകയെന്ന് മേരി കോം പറഞ്ഞു. തന്റെ കഴിവിന്റെ പരമാവധി പുറത്തെടുത്ത് രാജ്യത്തിനുവേണ്ടി സ്വര്‍ണമെഡല്‍നേടാന്‍ പ്രയത്‌നിക്കും. സ്വന്തം കാണികള്‍ക്കു മുന്നില്‍ കിരീടം നേടുന്നത് വലിയ സ്വപ്‌നമാണെന്നും അവര്‍ പറഞ്ഞു. ഇന്ത്യന്‍ ടീമിന്റെ പ്രകടനം മികവുറ്റതായിരിക്കുമെന്നാണ് ബോക്‌സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് അജയ് സിങ്ങും വ്യക്തമാക്കുന്നത്.

പ്രധാന ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇത്തരമൊരു പ്രകടനം ദില്ലിയിലും കാഴ്ചവെക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അജയ് സിങ് വ്യക്തമാക്കി. ബോക്‌സിങ് ലോക ചാമ്പ്യന്‍ഷിപ്പിനെ കേന്ദ്ര കായികവകുപ്പ് മന്ത്രി രാജ്യവര്‍ധന്‍ സിങ് റാഥോഡ് സ്വാഗതം ചെയ്തു. രാജ്യത്തെ വനിതാ കായിക താരങ്ങള്‍ സമീപകാലത്ത് നടത്തുന്ന കുതിപ്പിനെ അദ്ദേഹം പുകഴ്ത്തി. ഇത്തരത്തിലുള്ള ചാമ്പ്യന്‍ഷിപ്പുകള്‍ രാജ്യത്ത് നടത്തുന്നത് കായിക താരങ്ങള്‍ക്ക് വലിയ രീതിയിലുള്ള പ്രചോദനമാകും. കൂടുതല്‍ ടൂര്‍ണമെന്റുകള്‍ക്കായി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Story first published: Thursday, November 1, 2018, 15:00 [IST]
Other articles published on Nov 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+