ആ ഇടിയില്‍ തീരുമാനമായി; നിഖാത് സരീനെ തോല്‍പ്പിച്ച് മേരി കോം ഒളിമ്പിക്‌സ് യോഗ്യതയ്ക്ക്
ന്യൂഡല്‍ഹി: നിഖാത് സരീനെ തോല്‍പ്പിച്ച് മേരി കോം ഒളിമ്പിക്‌സ് യോഗ്യതാ മത്സരത്തിന്. മേരി കോമിനെ നേരിട്ട് ഒളിമ്പികിസ് യോഗ്യതയ്ക്കയക്കാനുള്ള തീരുമാനത്തിനെതിരെ സരീന്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് സെലക്ഷന്‍ ട്രയല്‍സ് സംഘടിപ്പിച്ചത്. സെലക്ഷന്‍ ട്രയല്‍സിലെ ആദ്യമത്സരത്തില്‍ മേരികോം റിതു ഗ്രേവാളിനെയും സരീന്‍ ജ്യോതി ഗുലിയയെയും കീഴടക്കി ഫൈനലിലെത്തി.
ആറുതവണ ലോക ചാമ്പ്യനായ എം സി മേരികോം വനിതകളുടെ 51 കിലോഗ്രാം വിഭാഗത്തില്‍ 9-1 എന്ന നിലയില്‍ ഏകപക്ഷീയമായാണ് നിഖാത് സരീനെ തോല്‍പ്പിച്ചത്. ലോക യൂത്ത് ചാമ്പ്യനാണ് സരീന്‍. മേരികോമിനെ സരീന്‍ പരസ്യമായി വെല്ലുവിളിച്ചിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ എത്താതിരുന്ന മേരിയെ നേരിട്ട് ഒളിമ്പിക്സ് യോഗ്യതയ്ക്ക് അയക്കരുതെന്നും സരീന്‍ ആവശ്യപ്പെട്ടു.

നിഖാത് സരീനെതിരെ ഒരവസരത്തിലും മേരി പിറകോട്ട് പോയില്ല. ഇരു താരങ്ങളും നേരത്തെ പരസ്യമായ വെല്ലുവിളി നടത്തിയതിനാല്‍ പോരാട്ടം തീപാറുമെന്ന് കരുതിയെങ്കിലും ഏകപക്ഷീയമായാണ് അവസാനിച്ചത്. ചൈനയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സ് യോഗ്യതാ മത്സരത്തിന് ഇനി മേരിയാണ് പങ്കെടുക്കുക. അടുത്തവര്‍ഷം ഫിബ്രവരി 3 മുതല്‍ 14വരെയാണ് ഒളിമ്പിക്‌സ് യോഗ്യതാ മത്സരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications