Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്; മേരി കോം സെമിയില്‍ പുറത്ത്

ഉലാന്‍ ഉദെ: ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോം സെമി ഫൈനലില്‍ പുറത്തായി. ലോക ചാമ്പ്യന്‍ഷിപ്പിലെ ഏഴാം സ്വര്‍ണം ലക്ഷ്യമിട്ടിറങ്ങിയ മേരി തുര്‍ക്കി താരം ബുസേനാസ് കാക്കിറോഗുലുനെതിരെയാണ് പരാജയപ്പെട്ടത്. ഇത്തവണ 51 കിലോഗ്രാം വിഭാഗത്തില്‍ മത്സരത്തില്‍ ഇന്ത്യന്‍ താരം സെമി ഫൈനലിലും ഉജ്വല പ്രകടനം കാഴ്ചവെച്ചെങ്കിലും നേരിയ മേല്‍ക്കൈ നേടിയ യുവതാരത്തെ അന്തിമ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

marykom

മേരി കോമിനെതിരെ 4-1നാണ് യൂറോപ്യന്‍ ചാമ്പ്യനും രണ്ടാം സീഡുമായ ബുസേനാസ് ജയിച്ചു കയറിയത്. തോറ്റെങ്കിലും രാജ്യത്തിനായി എട്ടാമത്തെ ലോക ചാമ്പ്യന്‍ഷിപ്പ് മെഡലുമായാണ് മേരി മടങ്ങുക. മത്സരത്തിലുടനീളം മേരിക്കെതിരെ ആക്രമണം നടത്താന്‍ ബുസേനാസിന് കഴിഞ്ഞിരുന്നു. മിന്നലാക്രമണങ്ങളിലൂടെ തിരിച്ചടിച്ച മേരി ഒപ്പത്തിനൊപ്പമുള്ള പ്രകടനമാണ് കാഴ്ചവെച്ചതെങ്കിലും ജയം സ്വന്തമാക്കാനായില്ല.

മേരിയെ കൂടാതെ മറ്റ് മൂന്ന് താരങ്ങള്‍ കൂടി സെമിയില്‍ ഇറങ്ങുന്നുണ്ട്. 69 കിലോഗ്രാം വിഭാഗത്തില്‍ ലോവ് ലിന ബോര്‍ഗോഹെയന്‍(69), ജമുന ബോറോ(54), മഞ്ജു റാണി(48) എന്നിവരാണ് ഫൈനല്‍ ലക്ഷ്യമാക്കി ശനിയാഴ്ച കളത്തിലിറങ്ങുന്നത്. ആദ്യ ലോക ചാമ്പ്യന്‍ഷിപ്പിനിറങ്ങിയ മഞ്ജു റാണിയും ജമുന ബോറോയും മെഡല്‍ ഉറപ്പിച്ചത് അഭിമാനകരമാണ്. നേരത്തെ വെങ്കല മെഡല്‍ നേടിയ താരമാണ് ലോവ് ലിന.

Story first published: Saturday, October 12, 2019, 11:41 [IST]
Other articles published on Oct 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+