ഇന്ത്യ ഓപ്പണ്‍ ബോക്‌സിങ്; തകര്‍പ്പന്‍ പ്രകടനത്തോടെ മേരി കോം ഫൈനലില്‍
ഗുവാഹത്തി: ഇന്ത്യന്‍ ഓപ്പണ്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ 51 കിലോഗ്രാം വിഭാഗത്തില്‍ മേരി കോം ഫൈനലിലെത്തി. സെമിയില്‍ തെലങ്കാനയുടെ നിഖാത് സറീനെതിരെ 4-1 എന്ന മാര്‍ജിനിലായിരുന്നു മേരി കോമിന്റെ വിജയം. എതിരാളിക്കെതിരെ പൂര്‍ണ ആധിപത്യം നേടിയ മേരി അനായാസ വിജയം സ്വന്തമാക്കി. 51 കിലോഗ്രാം വിഭാഗത്തിലേക്ക് മാറിയശേഷം മേരി കോമിന്റെ ആദ്യ ഫൈനല്‍ പ്രവേശമാണിത്. ഫൈനലില്‍ മിസോറാമിന്റെ വന്‍ലാല്‍ ദ്യുതി മേരി നേരിടും.

പുരുഷ വിഭാഗത്തില്‍ ഏഴു ഫൈനലുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ പരസ്പരം ഏറ്റുമുട്ടും. 10 വിഭാഗങ്ങൡലായി 17 പുരുഷന്മാരാണ് ആകെ ഫൈനലിലെത്തിയത്. മുന്‍ ലോക യൂത്ത് ചാമ്പ്യന്‍ സച്ചിന്‍ സിവാച്ച് ഗൗരവ് സോളങ്കിയെ തോല്‍പ്പിച്ച് 51 കിലോഗ്രാം വിഭാഗത്തില്‍ ഫൈനലിലെത്തി. ഏഷ്യന്‍ ചാമ്പ്യന്‍ അമിത് പങ്കല്‍ ആണ് സച്ചിന്റെ ഫൈനലിലെ എതിരാളി.
പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗത്തില്‍ ശിവ ഥാപ്പയും ഫൈനലില്‍ കടന്നിട്ടുണ്ട്. മനീഷ് കൗശിക് ആണ് ഫൈനലില്‍ ശിവ ഥാപ്പയുടെ എതിരാളി. 75 കിലോഗ്രാം വിഭാഗത്തില്‍ സന്തോഷും ആശിഷ് കുമാറും ഏറ്റുമുട്ടും. 56 കിലോഗ്രാം വിഭാഗത്തില്‍ തായ്‌ലന്‍ഡിന്റെ ചെത്ചായ് ഡെച്ച ബഡ്ദീ ഇന്ത്യന്‍ താരം കവീന്ദര്‍ സിങ് ബിഷ്തിനെ നേരിടും. 64 കിലോഗ്രാം വിഭാഗത്തില്‍ രോഹിത് തോക്കാസ്, കോളിന്‍ ലൂയിസിനെയും നേരിടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications