Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്: മേരി കോം സെമിയില്‍, ഇന്ത്യയ്ക്ക് മെഡല്‍ ഉറപ്പായി

ഉലാന്‍ ഉദെ: ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോം സെമി ഫൈനലില്‍. 51 കിലോ ഫ്‌ളൈവെയിറ്റ് വിഭാഗത്തില്‍ കൊളംബിയന്‍ താരം ഇന്‍ഗ്രിറ്റ് വലന്‍സിയയെ കീഴടക്കിയാണ് മേരി കോം സെമി യോഗ്യത നേടിയത്. 5-0 എന്ന ആധികാരിക ജയം കൊളംബിയന്‍ താരത്തില്‍ നിന്നും മേരി കോം പിടിച്ചെടുത്തു. ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഏഴാം സ്വര്‍ണ മെഡല്‍ ലക്ഷ്യമിട്ടാണ് മേരി കോം ഇത്തവണ റഷ്യയ്ക്ക് വിമാനം കയറിയത്. സെമി പ്രവേശനം നേടിയതോടെ ഇന്ത്യയ്‌ക്കൊരു മെഡല്‍ താരം ഉറപ്പാക്കിയിട്ടുണ്ട്.

മേരി കോം (ഫയൽ ചിത്രം)

ഇന്ത്യയ്ക്കായി 81 കിലോ വിഭാഗത്തില്‍ കവിതയും 48 കിലോ വിഭാഗത്തില്‍ മഞ്ജു റാണിയും 54 കിലോ വിഭാഗത്തില്‍ ജമുനാ ബോറോയും 69 കിലോ വിഭാഗത്തില്‍ ലോവ്‌ലിന ബോര്‍ഗോയ്‌നും ഇന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ മത്സരിക്കും. നേരത്തെ തായ്‌ലാന്‍ഡിന്റെ ജുതാമസ് ജിത്‌പോങ്ങിനെ പരാജയപ്പെടുത്തിയാണ് ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോം ക്വാര്‍ട്ടര്‍ ടിക്കറ്റ് ഉറപ്പാക്കിയത്.

നിലവില്‍ ആറു തവണ ലോക ചാമ്പ്യന്‍ കിരീടം അണിഞ്ഞിട്ടുണ്ട് മേരി കോം. ഒരുതവണ സില്‍വര്‍ മെഡലും താരം കരസ്ഥമാക്കി. എന്നാല്‍ ഇതാദ്യമായാണ് ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ 51 കിലോ വിഭാഗത്തില്‍ മേരി കോം മത്സരിക്കുന്നത്.

മേരി കോം

2012 -ലെ ഒളിമ്പിക്‌സ് വെങ്കല മെഡലും അഞ്ചു ഏഷ്യന്‍ കരീടങ്ങളും മേരി കോമിന്റെ കരിയറിലെ സുപ്രധാന നാഴികക്കല്ലുകളാണ്. ഏഷ്യന്‍, കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ നിരവധി തവണ താരം സ്വര്‍ണ മെഡലുകള്‍ നേടിയിട്ടുണ്ട്. ഈ വര്‍ഷം ഗുവാഹത്തിയില്‍ നടന്ന ഇന്ത്യാ ഓപ്പണിലും ഇന്തോനേഷ്യയില്‍ നടന്ന പ്രസിഡന്റ്‌സ് കപ്പിലും മേരി കോം സ്വര്‍ണം കൈയ്യടക്കിയിരുന്നു.

Story first published: Thursday, October 10, 2019, 11:37 [IST]
Other articles published on Oct 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+