Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജയിച്ചിട്ടും കലിപ്പടങ്ങാതെ മേരി കോം; സരീന് കൈ കൊടുത്തില്ല, താരത്തിന്റെ പ്രതികരണം

ന്യൂഡല്‍ഹി: ഒളിമ്പിക്‌സ് യോഗ്യതാ മത്സരത്തില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ ട്രയല്‍സില്‍ നിഖാത് സരീനെ തോല്‍പ്പിച്ച മേരി കോം എതിരാളിക്ക് കൈകൊടുക്കാത്തത് വിവാദമായി. നേരത്തെ രണ്ട് താരങ്ങളും പരസ്പരം വാക്‌പോരാട്ടം നടത്തിയശേഷമാണ് റിങ്ങില്‍ കയറിയത്. അതുകൊണ്ടുതന്നെ വ്യക്തിപരമായി സരിനോട് മേരി കോമിന് അതൃപ്തിയുണ്ടായിരുന്നു. ജയിച്ചശേഷം സരീന് കൈകൊടുക്കാതിരുന്നതും ഇതുകൊണ്ടാണെന്നാണ് സൂചന.

മേരി കോം മോശം ഭാഷയാണ് ഉപയോഗിച്ചതെന്ന് മത്സരശേഷം നിഖാത് സരീന്‍ ആരോപിച്ചു. ആദ്യത്തെ രണ്ട് റൗണ്ടില്‍ തനിക്ക് മേല്‍ക്കൈ ലഭിച്ചിരുന്നു. എന്നാല്‍, തോല്‍വിയേക്കാള്‍ മത്സരശേഷമുള്ള മേരിയുടെ പെരുമാറ്റമാണ് തന്നെ വേദനിപ്പിച്ചത്. മത്സരശേഷം മേരി തനിക്കെതിരെ മോശം ഭാഷ ഉപയോഗിച്ചു. മേരിയില്‍നിന്നും ഇത്തരമൊരു പെരുമാറ്റം താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും അവര്‍ പറഞ്ഞു.

marykom

എന്തുകൊണ്ട് കൈകൊടുക്കാതിരുന്നതെന്ന് മേരി പിന്നീട് പ്രതികരിച്ചു. തന്നെ സരീന്‍ നേരത്തെ ബഹുമാനിച്ചില്ലെന്നും അതുകൊണ്ടുതന്നെ അതിന്റെ ആവശ്യമില്ലെന്നുമാണ് മേരിയുടെ പ്രതികരണം. താന്‍ മാതൃകയാണെന്നാണ് അവര്‍ പറയുന്നത്. അങ്ങിനെയെങ്കില്‍ റിങ്ങിന് പുറത്ത് അനാവശ്യ വിവാദത്തിലേക്ക് തന്നെ വലിച്ചിഴച്ചത് ശരിയായില്ല. ഇത്തരം സ്വഭാവം താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും മേരി തുറന്നടിച്ചു.

ആറുതവണ ലോക ചാമ്പ്യനായ എം സി മേരികോം വനിതകളുടെ 51 കിലോഗ്രാം വിഭാഗത്തില്‍ 9-1 എന്ന നിലയില്‍ ഏകപക്ഷീയമായാണ് നിഖാത് സരീനെ തോല്‍പ്പിച്ചത്. ലോക യൂത്ത് ചാമ്പ്യനാണ് സരീന്‍. മേരികോമിനെ സരീന്‍ പരസ്യമായി വെല്ലുവിളിച്ചിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ എത്താതിരുന്ന മേരിയെ നേരിട്ട് ഒളിമ്പിക്സ് യോഗ്യതയ്ക്ക് അയക്കരുതെന്നും സരീന്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് ട്രയല്‍സ് സംഘടിപ്പിച്ചത്. ചൈനയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സ് യോഗ്യതാ മത്സരത്തിന് ഇനി മേരിയാണ് പങ്കെടുക്കുക. അടുത്തവര്‍ഷം ഫിബ്രവരി 3 മുതല്‍ 14വരെയാണ് ഒളിമ്പിക്‌സ് യോഗ്യതാ മത്സരം.

Story first published: Saturday, December 28, 2019, 16:58 [IST]
Other articles published on Dec 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+