Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മേരി കോമിന് ലോക റെക്കോര്‍ഡ്; ബോക്‌സിങ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്വര്‍ണം

ദില്ലി: ബോക്‌സിങ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ എംസി മേരി കോം സ്വര്‍ണം നേടി. 48 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച ഇന്ത്യന്‍ താരം ഉക്രൈന്റെ ഹന്ന ഒക്‌ഹോട്ടയെയാണ് ഫൈനലില്‍ കീഴ്‌പ്പെടുത്തിയത്. ഇതോടെ മുപ്പത്തിയഞ്ചുകാരി ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണം നേടുന്ന ആദ്യ വനിതാ താരമായി. 2002, 2005, 2006, 2008, 2010 എന്നീ വര്‍ഷങ്ങളില്‍ മേരി കോം സ്വര്‍ണം നേടിയിരുന്നു. 2001ലെ ആദ്യ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും നേടി.

അഞ്ചു സ്വര്‍ണം നേടിയ അയര്‍ലന്‍ഡിന്റെ കാത്തി ടെയ്‌ലര്‍ക്ക് ഒപ്പമാണ് ഇപ്പോള്‍ മേരി കോം. പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലുമായി എക്കാലത്തെയും മികച്ച ബോക്‌സര്‍മാരിലൊരാളായി ഇതോടെ ഇന്ത്യന്‍ താരം. പുരുഷ വിഭാഗത്തില്‍ ക്യൂബന്‍ ബോക്‌സര്‍ ഫെലിക്‌സ് സാവണ്‍ ആണ് ആറ് സ്വര്‍ണം നേടിയ മറ്റൊരു താരം.

mary

ദില്ലിയില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പത്തംഗ ടീമില്‍ നാലുപേര്‍ സെമിയില്‍ കടന്നിരുന്നു. 57 കിലോഗ്രാം വിഭാഗത്തില്‍ സോണിയ ചാഹലും ഇന്ന് കലാശപ്പോരാട്ടത്തിനിറങ്ങും. സെമിയില്‍ ഉത്തര കൊറിയയുടെ സണ്‍ ഹ്വാ ജോവയെ തോല്‍പ്പിച്ച താരം ജര്‍മനിയുടെ വാണര്‍ ഓര്‍നെല്ലയാണ് ഫൈനലില്‍ നേരിടുന്നത്.

Story first published: Saturday, November 24, 2018, 16:52 [IST]
Other articles published on Nov 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+