Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എതിരാളിയെ ഇടിച്ചിട്ട് മേരി കോം ബോക്‌സിങ് ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍

ദില്ലി: ബോക്‌സിങ് ലോക ചാമ്പ്യന്‍ഷിപ്പിലെ ആറാം സ്വര്‍ണം ലക്ഷ്യമിട്ട് ഇന്ത്യന്‍ താരം മേരി കോം ഫൈനലിലെത്തി. 48 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്ന ഇന്ത്യന്‍ താരം നോര്‍ത്ത് കൊറിയയുടെ കിം ഹ്യാങ് മിയെ തകര്‍പ്പന്‍ പോരാട്ടത്തില്‍ കീഴ്‌പ്പെടുത്തിയാണ് ഫൈനലിലെത്തിയത്. ഇതോടെ മുപ്പത്തിയഞ്ചുകാരി ആറാം സ്വര്‍ണത്തിലേക്ക് ഒരു പടികൂടി അടുത്തു.

ഉക്രൈന്‍ താരം ഹന്ന ഒക്‌ഹോട്ടയാണ് മേരി കോമിന്റെ ഫൈനലിലെ എതിരാളി. 2002, 2005, 2006, 2008, 2010 എന്നീ വര്‍ഷങ്ങളില്‍ മേരി കോം സ്വര്‍ണം നേടിയിരുന്നു. 2001ലെ ആദ്യ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും നേടി. അഞ്ചു സ്വര്‍ണം നേടിയ അയര്‍ലന്‍ഡിന്റെ കാത്തി ടെയ്‌ലര്‍ക്ക് ഒപ്പമാണ് ഇപ്പോള്‍ മേരി കോം. ഒരു സ്വര്‍ണം കൂടി നേടിയാല്‍ സ്വര്‍ണ നേട്ടത്തില്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കാം.

mary

ദില്ലിയില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പത്തംഗ ടീമില്‍ നാലുപേര്‍ സെമിയില്‍ കടന്ന് മെഡല്‍ ഉറപ്പാക്കിയിട്ടുണ്ട്. 69 കിലോഗ്രാം വിഭാഗത്തില്‍ ലൗലിന ബോര്‍ഗോഹെയ്ന്‍, 57 കിലോഗ്രാം വിഭാഗത്തില്‍ സോണിയ ചാഹല്‍, 64 കിലോഗ്രാം വിഭാഗത്തില്‍ സിമ്രന്‍ജീത് സിങ് എന്നിവരാണ് സെമിയിലെത്തിയവര്‍. സെമിയില്‍ കടന്നതോടെ ഏറ്റവും കുറഞ്ഞത് വെങ്കലമെഡലെങ്കിലും താരങ്ങള്‍ക്ക് ഉറപ്പിക്കാം.

Story first published: Thursday, November 22, 2018, 18:08 [IST]
Other articles published on Nov 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+