Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക വനിതാ ബോക്‌സിങ്; മെഡലുറുപ്പിച്ച് മേരി കോമും മൂന്നു യുവ ബോക്‌സര്‍മാരും

ദില്ലി: ലോക വനിത ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പെണ്‍സിംഹം മേരി കോം സെമിയിലെത്തി മെഡല്‍ ഉറപ്പിച്ചു. 48 കിലോഗ്രാം വിഭാഗത്തില്‍ ചൈനയുടെ വു യു വിനെ 5-0 എന്ന സ്‌കോറിന് ഇടിച്ചിട്ടാണ് മേരി കോം ഏഴാം ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ഉറപ്പിച്ചത്. മേരി കോമിനൊപ്പം മറ്റു മൂന്നു യുവ താരങ്ങള്‍കൂടി സെമിയില്‍ കടന്ന് മെഡല്‍ ഉറപ്പാക്കിയിട്ടുണ്ട്.

69 കിലോഗ്രാം വിഭാഗത്തില്‍ ലൗലിന ബോര്‍ഗോഹെയ്ന്‍, 57 കിലോഗ്രാം വിഭാഗത്തില്‍ സോണിയ ചാഹല്‍, 64 കിലോഗ്രാം വിഭാഗത്തില്‍ സിമ്രന്‍ജീത് സിങ് എന്നിവരാണ് സെമിയിലെത്തിയവര്‍. സെമിയില്‍ കടന്നതോടെ ഏറ്റവും കുറഞ്ഞത് വെങ്കലമെഡലെങ്കിലും താരങ്ങള്‍ക്ക് ഉറപ്പിക്കാം. ലൗലിന ഓസ്‌ട്രേലിയയുടെ സ്‌കോട്ട് കെയി ഫ്രാന്‍സിസിനെയും സോണിയ കൊളംബിയയുടെ മസീല യെനി കാസ്റ്റാന്റയെയുമാണ് തോല്‍പ്പിച്ചത്.

Mary Kom

കടുത്തൊരു പോരാട്ടത്തില്‍ അയര്‍ലന്‍ഡിന്റെ അമി സാറയെ 3-1 എന്ന സ്‌കോറിന് സിമ്രന്‍ജീത് സിങ്ങും കീഴ്‌പ്പെടുത്തി. ഇരു താരങ്ങളും ഓരോ റൗണ്ടിലും കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചത്. എട്ട് ഇന്ത്യന്‍ താരങ്ങള്‍ ചൊവ്വാഴ്ച ക്വാര്‍ട്ടറില്‍ മത്സരിക്കാനിറങ്ങിയിരുന്നു. ഇവരില്‍ നാലുപേര്‍ക്ക് സെമിയിലെത്താന്‍ കഴിഞ്ഞു. 51 കിലോഗ്രാം വിഭാഗത്തില്‍ പിങ്കി റാണി, 54 കിലോഗ്രാം വിഭാഗത്തില്‍ മനീഷ, 81 കിലോഗ്രാം വിഭാഗത്തില്‍ സീമ പൂണിയ എന്നിവര്‍ക്ക് ക്വാര്‍ട്ടര്‍ കടക്കാനായില്ല.

Story first published: Wednesday, November 21, 2018, 9:57 [IST]
Other articles published on Nov 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+