Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്; മഞ്ജു റാണിക്ക് വെള്ളി മെഡല്‍

ഉലാന്‍ ഉദെ: ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മഞ്ജു റാണിക്ക് വെള്ളി മെഡല്‍. 48 കിലോഗ്രാം വിഭാഗം ഫൈനലില്‍ റഷ്യയുടെ എക്തറിന പാല്‍റ്റക്കേവയോട് 1-4 എന്ന നിലയില്‍ ഇന്ത്യന്‍ താരം പരാജയപ്പെട്ടു. തായ്‌ലന്‍ഡിന്റെ ചുതാമത് രക്‌സതിനെ 4-1 സ്‌കോറില്‍ വീഴ്ത്തിയാണ് മഞ്ജു ഫൈനലിലെത്തിയത്. ഇതാദ്യമായാണ് ഒരു ബോക്‌സര്‍ ലോക ചാമ്പ്യന്‍ഷിപ്പിലെ അരങ്ങേറ്റത്തില്‍ തന്നെ ഫൈനലിലെത്തുന്നത്.

ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ വെല്ലുവിളികള്‍ അവസാനിച്ചു. ഇത്തവണ ഒരു വെള്ളിയും മൂന്ന് വെങ്കല മെഡലുകളുമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. കഴിഞ്ഞദിവസം ഇന്ത്യന്‍ താരം ജമുന ബോറോ 54 കിലോഗ്രാം വിഭാഗത്തില്‍ സെമിയില്‍ തോല്‍വി വഴങ്ങിയിരുന്നു. ചൈനീസ് തായ്‌പേയിയുടെ ഹുയാങ് ഹസിയാവോ വെന്‍ ആണ് ജമുനയെ തോല്‍പ്പിച്ചത്. ഇതോടെ ജമുന വെങ്കലമെഡലിലൊതുങ്ങി.

manjurani

കൂടാതെ, ലോക ചാമ്പ്യന്‍ഷിപ്പിലെ ഏഴാം സ്വര്‍ണം ലക്ഷ്യമിട്ടിറങ്ങിയ മേരി കോം തുര്‍ക്കി താരം ബുസേനാസ് കാക്കിറോഗുലുനെതിരെയും പരാജയപ്പെട്ടിരുന്നു. ഇത്തവണ 51 കിലോഗ്രാം വിഭാഗത്തില്‍ മത്സരത്തില്‍ ഇന്ത്യന്‍ താരം സെമി ഫൈനലിലും ഉജ്വല പ്രകടനം കാഴ്ചവെച്ചെങ്കിലും നേരിയ മേല്‍ക്കൈ നേടിയ യുവതാരത്തെ അന്തിമ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. 69 കിലോഗ്രാം വിഭാഗത്തില്‍ ലവ്‌ലിന ബോര്‍ഗോഹെയനും ഇന്ത്യയ്ക്കുവേണ്ടി വെങ്കലം സ്വന്തമാക്കി.

Story first published: Sunday, October 13, 2019, 14:23 [IST]
Other articles published on Oct 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+