Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: കുതിപ്പ് തുടരാന്‍ ഡല്‍ഹി, എതിരാളി ഹൈദരാബാദ്, മികവ് തുടരാന്‍ ക്യാപ്റ്റന്‍ റിഷഭിനാവുമോ?

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദത്തിലെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ആദ്യ മത്സരം നാളെ (22-9-2021). സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. ആദ്യ പാദത്തില്‍ തലപ്പത്തായിരുന്നു ഡല്‍ഹി. ഹൈദരാബാദ് അവസാന സ്ഥാനത്തും. മുംബൈയെ തോല്‍പ്പിച്ച് സിഎസ്‌കെ പോയിന്റ് പട്ടികയില്‍ തലപ്പത്ത് എത്തിയിരുന്നു. ഹൈദരാബാദിനെ തോല്‍പ്പിച്ച് വീണ്ടും ഒന്നാം സ്ഥാനത്തേക്കെത്താനാവും ഡല്‍ഹിയുടെ ശ്രമം.

അതേ സമയം ഹൈദരാബാദിന് കാര്യങ്ങള്‍ എളുപ്പമല്ല. ആദ്യ പാദത്തില്‍ ഏഴ് മത്സരത്തില്‍ രണ്ട് മത്സരം മാത്രമാണ് ഹൈദരാബാദ് ജയിച്ചത്. അതിനാല്‍ത്തന്നെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചുവെന്ന് തന്നെ പറയാം. ഇനിയുള്ള ഏഴ് മത്സരങ്ങളില്‍ ജയിച്ചാലും ഹൈദരാബാദിന്റെ സാധ്യതകള്‍ വിരളമാണ്. ഇത്തവണ സജീവ കിരീട പ്രതീക്ഷയിലുള്ള ഡല്‍ഹി ജയത്തോടെ രണ്ടാം പാദം തുടങ്ങാനാവും ആഗ്രഹിക്കുക.

നേര്‍ക്കുനേര്‍ കണക്കില്‍ ഹൈദരാബാദിന് മുന്‍തൂക്കം

നേര്‍ക്കുനേര്‍ കണക്കില്‍ ഹൈദരാബാദിന് മുന്‍തൂക്കം

നിലവിലെ ഫോമിലും താരസമ്പത്തിലും ഡല്‍ഹിക്കാണ് മുന്‍തൂക്കമെങ്കിലും ഇതുവരെയുള്ള കളിക്കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മുന്‍തൂക്കം ഹൈദരാബാദിനാണ്. 19 മത്സരങ്ങളില്‍ ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 11 ലും ജയം ഹൈദരാബാദിനായിരുന്നു. എട്ട് മത്സരത്തിലാണ് ഡല്‍ഹിക്ക് വിജയിക്കാനായത്. കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ഹൈദരാബാദില്‍ ഡേവിഡ് വാര്‍ണറുടെ പ്രകടനം നിര്‍ണ്ണായകമാവും. ആദ്യ പാദത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്.

ഹൈദരാബാദിന് ആശങ്കകളേറെ

ഹൈദരാബാദിന് ആശങ്കകളേറെ

സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനെ സംബന്ധിച്ച് ആശങ്കകളേറെയാണ്. ആദ്യ പാദത്തില്‍ ബാറ്റിങ് നിര തീര്‍ത്തും നിരാശപ്പെടുത്തിയതിനാല്‍ത്തന്നെ രണ്ടാം പാദത്തില്‍ പുതിയൊരു തുടക്കമാണ് ടീം പ്രതീക്ഷിക്കുന്നത്. ഡേവിഡ് വാര്‍ണര്‍ രണ്ടാം പാദത്തിലും കളിക്കുന്നുണ്ട്. ആദ്യ പാദത്തില്‍ മോശം ഫോമിനെത്തുടര്‍ന്ന് നാകസ്ഥാനവും പ്ലേയിങ് 11ലെ സ്ഥാനവും നഷ്ടമായ വാര്‍ണര്‍ക്ക് രണ്ടാം പാദത്തില്‍ ഫോമിലേക്കെത്താനാവുമോയെന്നത് കണ്ടറിയാം. യുവതാരങ്ങള്‍ അണിനിരക്കുന്ന മധ്യനിരയുടെ ബാറ്റിങ് പ്രകടനവും വളരെ നിര്‍ണ്ണായകമാണ്. ജോണി ബെയര്‍സ്‌റ്റോയുടെ അഭാവം ടീമിന് തിരിച്ചടിയാണ്.

ബൗളിങ് നിര ശക്തം. സന്ദീപ് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹ്മദ്, ടി നടരാജന്‍, റാഷിദ് ഖാന്‍, മുജീബുര്‍ റഹ്മാന്‍ തുടങ്ങിയ ശക്തമായ ബൗളിങ് നിര ഹൈദരാബാദിനുണ്ട്. ബാറ്റിങ്ങിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായാല്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഹൈദരാബാദിന് സാധിച്ചേക്കും.

കരുത്തോടെ ഡല്‍ഹി ക്യാപിറ്റല്‍സ്

കരുത്തോടെ ഡല്‍ഹി ക്യാപിറ്റല്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സിനെ സംബന്ധിച്ച് ഇത്തവണ കിരീടത്തില്‍ കുറഞ്ഞ് ലക്ഷ്യങ്ങളൊന്നുമില്ല. നായകന്‍ ശ്രേയസ് അയ്യര്‍ ടീമിലേക്ക് തിരിച്ചെത്തിയത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തും. എന്നാല്‍ ആദ്യ പാദത്തില്‍ നയിച്ച റിഷഭ് പന്ത് തന്നെയാണ് രണ്ടാം പാദത്തിലും ഡല്‍ഹിയെ നയിക്കുന്നത്. ടീമിലെ താരങ്ങളെല്ലാം മികച്ച ഫോമിലാണ്.

ശിഖര്‍ ധവാന്‍- പൃഥ്വി ഷാ ഓപ്പണിങ് കൂട്ടുകെട്ടിനൊപ്പം സ്റ്റീവ് സ്മിത്ത്, മാര്‍ക്കസ് സ്റ്റോയിനിസ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹെറ്റ്‌മെയര്‍ തുടങ്ങി നിരവധി ബാറ്റ്‌സ്മാന്‍മാരും ടീമിലുണ്ട്. കഗിസോ റബാദ, ആന്റിച്ച് നോക്കിയേ, ഇഷാന്ത് ശര്‍മ, ആവേഷ് ഖാന്‍, ഉമേഷ് യാദവ് തുടങ്ങിയ സൂപ്പര്‍ പേസര്‍മാരും അക്ഷര്‍ പട്ടല്‍, ആര്‍ അശ്വിന്‍, അമിത് മിശ്ര തുടങ്ങിയ സൂപ്പര്‍ സ്പിന്നര്‍മാരും ചേരുമ്പോള്‍ ഡല്‍ഹിക്ക് ഏത് വമ്പന്മാരെയും വിറപ്പിക്കാനുള്ള കെല്‍പ്പ് ലഭിക്കുന്നു. റിക്കി പോണ്ടിങ് എന്ന പരിശീലകന്റെ തന്ത്രങ്ങള്‍ ഡല്‍ഹിയുടെ ശക്തി ഇരട്ടിപ്പിക്കുന്നു. അവസാന സീസണിലെ റണ്ണറപ്പുകളാണ് ഡല്‍ഹി. ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോടാണ് ഡല്‍ഹി തോറ്റത്.

സാധ്യതാ 11

സാധ്യതാ 11

ഡല്‍ഹി- പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, സ്റ്റീവ് സ്മിത്ത്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, മാര്‍ക്കസ് സ്റ്റോയിനിസ്, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കഗിസോ റബാദ, ആന്റിച്ച് നോക്കിയേ, ആവേഷ് ഖാന്‍.

ഹൈദരാബാദ്‌- ഡേവിഡ് വാര്‍ണര്‍, വൃദ്ധിമാന്‍ സാഹ, കെയ്ന്‍ വില്യംസണ്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, വിജയ് ശങ്കര്‍, ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ, ടി നടരാജന്‍.

Story first published: Tuesday, September 21, 2021, 12:53 [IST]
Other articles published on Sep 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+