ഇന്ത്യയുടെ നീരജ് ഗോയത് ഈ വര്‍ഷത്തെ ഏഷ്യന്‍ ബോക്‌സര്‍ പുരസ്‌കാരം സ്വന്തമാക്കി
ദില്ലി: വിജേന്ദര്‍ സിങ്ങിന് പിന്നാലെ പ്രൊഫഷണല്‍ ബോക്‌സിങ്ങില്‍ മികവ് തെളിയിച്ച ഇന്ത്യയുടെ നീരജ് ഗോയത് ഏഷ്യന്‍ ബോക്‌സര്‍ ഓഫ് ദി ഇയര്‍ ബഹുമതി സ്വന്തമാക്കി. വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തില്‍ വേള്‍ഡ് ബോക്‌സിങ് കൗണ്‍സില്‍ ഏഷ്യ ചാമ്പ്യനാണ് നീരജ്. 2011ല്‍ പ്രൊഫഷണല്‍ ബോക്‌സിങ്ങില്‍ അരങ്ങേറ്റം കുറിച്ചശേഷം നീരജ് രണ്ട് നോക്കൗട്ട് ഉള്‍പ്പെടെ ഒമ്പത് വിജയങ്ങള്‍ നേടിയിട്ടുണ്ട്.
ബോക്‌സിങ് കൗണ്‍സില്‍ പുരസ്‌കാരത്തില്‍ അതീവ സന്തുഷ്ടനാണെന്ന് നീരജ് പറഞ്ഞു. വിജയങ്ങള്‍ തുടരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അതിനായി കഠിനമായി പരിശീലിക്കുന്നുണ്ടെന്നും നീരജ് വ്യക്തമാക്കി. നീരജിന് പിന്നാലെ ഇന്ത്യയുടെ വികാസ് കൃഷനും പ്രൊഫഷണല്‍ ബോക്‌സിങ്ങിലേക്ക് ചുവടുമാറുകയാണ്.

കടുത്ത പരിശീലനം ആവശ്യമുള്ള പ്രൊഫഷണല്‍ ബോക്‌സിങ്ങില്‍ അമേച്വര്‍ രംഗത്തുള്ളതിനേക്കാള്‍ എത്രയോ മടങ്ങ് പ്രതിഫലം ലഭിക്കുന്നുണ്ട്. തുടര്‍വിജയങ്ങള്‍ നേടി പേരെടുത്തുകഴിഞ്ഞാല്‍ ഓരോ മത്സരത്തിനും കോടികളാണ് പ്രതിഫലമായി ലഭിക്കുക. പ്രതിഫലവും പ്രശസ്തിയും മുന്നില്‍കണ്ടാണ് ഇന്ത്യന്‍ താരങ്ങളും പ്രൊഫണല്‍ രംഗത്തേക്ക് കൂടുമാറുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, മുന്‍തിര ബോക്‌സര്‍മാര്‍ പ്രൊഫഷണല്‍ രംഗത്തേക്ക് മാറിക്കഴിഞ്ഞാല്‍ രാജ്യത്തിനുവേണ്ടി ഗെയിംസുകളില്‍ പങ്കെടുക്കാന്‍ അനുമതി ലഭിക്കില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications