എക്തറിങ്ബര്‍ഗ്: റഷ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡലുറപ്പിച്ച് ഇന്ത്യന്‍ താരം അമിത് പംഘല്‍. 52 കിലോഗ്രാം ക്വാര്‍ട്ടര്‍ ഫൈനലില്‍ കാര്‍ലോ പാലത്തെ 4-1 എന്ന നിലയില്‍ അമിത് പരാജയപ്പെടുത്തി. നേരത്തെ ഏഷ്യന്‍ ഗെയിംസ് സെമി ഫൈനലിലും അമിത് കാര്‍ലോയെ തറപറ്റിച്ചിരുന്നു. അന്ന് സ്വര്‍ണവുമായാണ് ഇന്ത്യന്‍താരം മടങ്ങിയത്.
2017ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടറില്‍ മടങ്ങിയ അമിത് ഇത്തവണ പ്രതിരോധവും ആക്രമണവും സമന്വയിപ്പിച്ചാണ് ക്വാര്‍ട്ടറില്‍ എതിരാളിയെ നേരിട്ടത്. പംഘലിനെതിരെ ആക്രമണം അഴിച്ചുവിട്ടെങ്കിലും അത് പോയന്റാക്കി മാറ്റാന്‍ പാലത്തിന് കഴിഞ്ഞില്ല. ഇത്തവണ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ മെഡലുറപ്പിച്ച താരം ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യക്കാരനുമാണ്.
കോലി, രോഹിത് മാത്രമോ സ്റ്റാറുകള്‍? ധവാനില്ലാതെ എന്ത് ടീം ഇന്ത്യ... പറഞ്ഞത് ഹര്ഭജന്
കസാഖ്സ്താന്റെ സാകെന്‍ ബിബോസിനോവ് ആണ് സെമിയില്‍ പംഘലിന്റെ എതിരാളി. അര്‍മേനിയയുടെ യൂറോപ്യന്‍ ചാമ്പ്യന്‍ ആര്‍തര്‍ ഹോവ്ഹന്നിസ്യാനെ തോല്‍പ്പിച്ചാണ് സാകെന്‍ സെമിയിലെത്തിയത്. ഇന്ത്യയുടെ മനീഷ് കൗശിക്കും(63 കിലോഗ്രാം) ലോക ചാമ്പ്യന്‍ഷിപ്പ് ക്വാര്‍ട്ടറില്‍ എത്തിയിട്ടുണ്ട്. മുന്‍ ദേശീയ ചാമ്പ്യനായ കൗശിക് ആദ്യ ലോക ചാമ്പ്യന്‍ഷിപ്പ് മെഡലിനാണ് ലക്ഷ്യമിടുന്നത്.