വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ ബോക്‌സര്‍മാരായ അമിത് പംഘലും മനീഷ് കൗശിക്കും ഒളിമ്പിക്‌സിന് യോഗ്യത ഉറപ്പാക്കി

എക്തറിങ്ബര്‍ഗ്: റഷ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡലുറപ്പിച്ചതോടെ ഇന്ത്യന്‍ താരം അമിത് പംഘലും മറ്റൊരു താരം മനീഷ് കൗശിക്കും ടോക്യോ ഒളിമ്പിക്‌സിന് ടിക്കറ്റെടുത്തു. ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്നവര്‍ ഒളിമ്പിക്‌സിന് യോഗ്യത നേടുമെന്ന് നേരത്തെ ബോക്‌സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കിയിരുന്നതാണ്. ഇരു താരങ്ങളും കഴിഞ്ഞദിവസമാണ് സെമി ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചത്.

മെഡല്‍ നേടിയവര്‍ ഒളിമ്പിക്‌സിന് പോകുമെന്ന് ഇന്ത്യന്‍ ബോക്‌സിങ് ഹൈ പെര്‍ഫോര്‍മന്‍സ് ഡയറക്ടര്‍ സാന്റിയാഗോ നിയേവ പറഞ്ഞു. അവര്‍ക്ക് ട്രയല്‍സ് ഉണ്ടായിരിക്കുകയില്ല. 52 കിലോഗ്രാം വിഭാഗത്തിലാണ് അമിത് മത്സരിക്കുന്നത്. 63 കിലോഗ്രാം വിഭാഗത്തില്‍ മനീഷും ഇന്ത്യയെ പ്രതിനിധീകരിച്ച് ടോക്യോയിലെ റിങ്ങിലിറങ്ങും. അതേസമയം, മറ്റു കാറ്റഗറികളില്‍ ഇന്ത്യയില്‍ തന്നെ നടക്കുന്ന ട്രയല്‍സിലൂടെയാണ് കളിക്കാരെ തെരഞ്ഞെടുക്കുക.

Amit Panghal, Manish Kaushik

ഇന്റര്‍ മിലാനില്‍ തമ്മില്‍ത്തല്ല്; സഹതാരവുമായി കൊമ്പുകോര്‍ത്ത് റോമലു ലുക്കാക്കുഇന്റര്‍ മിലാനില്‍ തമ്മില്‍ത്തല്ല്; സഹതാരവുമായി കൊമ്പുകോര്‍ത്ത് റോമലു ലുക്കാക്കു

അമിത്തും മനീഷും നേരത്തെ റിയോ ഒളിമ്പിക്‌സിലും ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. അമിത് 2018ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ താരം കൂടിയാണ്. അതേവര്‍ഷം കോമണ്‍വെല്‍ത്ത് ഗെയിസില്‍ വെള്ളി മെഡല്‍ നേടിയ മനീഷ് മുന്‍ ദേശീയ ചാമ്പ്യന്‍ കൂടിയാണ്. ഇരു താരങ്ങളും തങ്ങളുടെ നേരത്തെയുള്ള പ്രകടനങ്ങളില്‍നിന്നും ഏറെ മുന്നോട്ടു പോയതിനാല്‍ ടോക്യോ ഒളിമ്പിക്‌സില്‍ മെഡല്‍ സ്വന്തമാക്കുമെന്നാണ് പ്രതീക്ഷ.

Story first published: Thursday, September 19, 2019, 17:30 [IST]
Other articles published on Sep 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X