Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ബോക്‌സര്‍ വിജേന്ദറിന് അമേരിക്കന്‍ പ്രൊഫഷണല്‍ ബോക്‌സങ്ങില്‍ ഗംഭീര തുടക്കം; എതിരാളിയെ ഇടിച്ചിട്ടു

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ബോക്‌സര്‍ വിജേന്ദര്‍ സിങ്ങിന് അമേരിക്കന്‍ പ്രൊഫഷണല്‍ സര്‍ക്യൂട്ടില്‍ തകര്‍പ്പന്‍ അരങ്ങേറ്റം. നേരത്തെ പ്രൊഫഷണല്‍ ബോക്‌സിങ്ങില്‍ തുടരെ 10 ജയങ്ങള്‍ നേടിയശേഷമാണ് വിജേന്ദര്‍ അമേരിക്കയില്‍ ഒരുകൈ നോക്കാനിറങ്ങിയത്. എതിരാളിയായ മൈക്ക് സ്‌നൈഡറിനെ നാലാം റൗണ്ടില്‍ ഇടിച്ചിട്ട് വിജേന്ദര്‍ ആദ്യജയം സ്വന്തമാക്കി. ഇതോടെ തുടര്‍ച്ചയായ 11-ാം വിജയമാണ് ഇന്ത്യന്‍താരം സ്വന്തമാക്കിയത്.

vijender

നാലാം റൗണ്ടിലെ രണ്ടാം മിനിറ്റിലാണ് എതിരാളിയെ നിഷ്പ്രഭനാക്കിയ വിജേന്ദറിന്റെ ഇടിയെത്തിയത്. നേരിട്ടുകിട്ടിയ പഞ്ചില്‍നിന്നും തിരിച്ചുവരാന്‍ സ്‌നൈഡര്‍ക്ക് കഴിഞ്ഞില്ല. ഇതോടെ റഫറി മത്സരം അവസാനിപ്പിക്കുകയും ചെയ്തു. എട്ടാം തവണയാണ് വിജേന്ദര്‍ എതിരാളിക്കെതിരെ നോക്കൗട്ട് ജയം സ്വന്തമാക്കുന്നത്. ഒരുവര്‍ഷത്തിനുശേഷം വീണ്ടും റിങ്ങിലേക്ക് തിരിച്ചെത്തിയ വിജേന്ദറിന് വിജയം ആത്മവിശ്വാസമേകും.

വിജേന്ദറിനേക്കാള്‍ പരിചയസമ്പത്തും പ്രാദേശിക പിന്തുണയുമുണ്ടായിരുന്ന സ്‌നൈഡര്‍ക്കായിരുന്നു മത്സരത്തില്‍ ജയസാധ്യത കല്‍പ്പിച്ചിരുന്നത്. എന്നാല്‍, വിജേന്ദര്‍ എതിരാളിക്ക് ഒരു അവസരം പോലും നല്‍കിയില്ല. മികച്ച പഞ്ചുകളുമായി ഇന്ത്യന്‍ താരം ഫോമിലേക്കുയര്‍ന്നതോടെ സ്‌നൈഡര്‍ക്ക് അടിതെറ്റുകയും ചെയ്തു. കോടികളൊഴുകന്ന അമേരിക്കന്‍ പ്രൊഫഷണല്‍ ബോക്‌സിങ്ങില്‍ തുടര്‍ജയം നേടാമെന്ന പ്രതീക്ഷയിലാണിപ്പോള്‍ വിജേന്ദര്‍ സിങ്.

Story first published: Sunday, July 14, 2019, 11:19 [IST]
Other articles published on Jul 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+