വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എതിരാളിയെ ഇടിച്ചിട്ട് വീണ്ടും വിജേന്ദര്‍ സിങ്; എട്ടാം റൗണ്ടില്‍ ജയം, തോല്‍വിയറിയാതെ കുതിപ്പ്

ദുബായ്: ഇന്ത്യന്‍ ബോക്‌സര്‍ വിജേന്ദര്‍ സിങ്ങിന് പ്രൊഫഷണല്‍ ബോക്‌സിങ്ങില്‍ വീണ്ടും ജയം. മുന്‍ കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ ഘാനയുടെ ചാള്‍സ് അദാമുവിനെയാണ് വിജേന്ദര്‍ ഇടിച്ചിട്ടത്. ഇതോടെ പ്രൊഫഷണല്‍ സര്‍ക്യൂട്ടില്‍ ഇറങ്ങിയശേഷം തുടര്‍ച്ചയായ 12 മത്സരങ്ങളിലും വിജേന്ദര്‍ തോല്‍വിയറിയാതെ കുതിക്കുകയാണ്. സൂപ്പര്‍ മിഡില്‍വെയ്റ്റ് വിഭാഗത്തില്‍ എതിരാളിക്കെതിരെ മികവുറ്റ പ്രകടനമാണ് ഒരിക്കല്‍ക്കൂടി പുറത്തെടുത്തത്.

വിജേന്ദറുടെ വലംകൈയ്യന്‍ പഞ്ചുകളേറ്റ് ഒന്നിലധികം തവണ ഘാന താരത്തിന്റെ ബാലന്‍സ് തെറ്റി. നാലാം റൗണ്ടില്‍ അദാമുവിന്റെ പോയന്റില്‍ ഇടിവു വരുത്തിയതും തിരിച്ചടിയായി. ദുബായില്‍ നടന്ന പോരാട്ടത്തില്‍ ജയിക്കുമെന്ന് നേരത്തതന്നെ വിജേന്ദര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. പരിചയസമ്പന്നനായ അദാമുവിനെ റൗണ്ടുകള്‍ തീരുംമുന്‍പ് ഇടിച്ചിടാന്‍ കഴിയുമെന്നും വിജേന്ദര്‍ പറഞ്ഞു.

പരിക്കുമാറി തിരിച്ചെത്തി, തകര്‍പ്പന്‍ കളിയുമായി നെയ്മര്‍; പിഎസ്ജിക്ക് ഗംഭീര വിജയംപരിക്കുമാറി തിരിച്ചെത്തി, തകര്‍പ്പന്‍ കളിയുമായി നെയ്മര്‍; പിഎസ്ജിക്ക് ഗംഭീര വിജയം

Indian boxer Vijender Singh claim 12th successive professional win

പ്രൊഫഷണല്‍ ബോക്‌സിങ്ങില്‍ 47 തവണ അദാമു റിങ്ങിലിറങ്ങിയിട്ടുണ്ട്. ഇതില്‍ 33 എണ്ണം ജയിക്കുകയും ചെയ്തു. 26 ഏറ്റുമുട്ടലുകളില്‍ നോക്കൗട്ട് വിജയമായിരുന്നു. 1998ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ താരം കൂടിയാണ് അദാമു. മുന്‍ ഒളിമ്പിക്‌സ് വെങ്കലമെഡല്‍ ജേതാവായ വിജേന്ദര്‍ ഈ വര്‍ഷം രണ്ടാമത്തെ വിജയമാണ് കുറിച്ചത്. അമേരിക്കയില്‍ നടന്ന മത്സരത്തില്‍ മൈക്ക് സ്‌നൈഡറിനെ തോല്‍പ്പിച്ചിരുന്നു.

Story first published: Saturday, November 23, 2019, 11:31 [IST]
Other articles published on Nov 23, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X