Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബോക്‌സിങ്ങില്‍ മരുന്നടി; ഇന്ത്യന്‍ താരത്തിന് ഒരു വര്‍ഷം വിലക്ക്

ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ ബോക്‌സര്‍ സുമിത് സംഗ് വാനെ ഒരു വര്‍ഷത്തേക്ക് വിലക്കി. ദേശീയ ഉത്തേജക മരുന്ന് പരിശോധനാ ഏജന്‍സിയായ നാഡയാണ് താരത്തെ വിലക്കാന്‍ ശുപാര്‍ശ ചെയ്തത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ താരമാണ് സുമിത്. താരത്തിന് വിലക്ക് നല്‍കിയതായി നാഡ ഉദ്യോഗസ്ഥനായ നവിന്‍ അഗര്‍വാള്‍ ട്വിറ്ററിലൂടെ അറിയിച്ചു.

ഇന്ത്യയുടെ അറിയപ്പെടുന്ന താരമാണ് സുമിത്. 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ മത്സരിച്ചിരുന്നു. വിലക്ക് വന്നതോടെ വരാനിരിക്കുന്ന ഒളിമ്പിക്‌സ് യോഗ്യതയില്‍ മത്സരിക്കാന്‍ സുമിത്തിന് കഴിയില്ല. 2019ല്‍ അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സിയായ വാഡ പുറത്തിറക്കിയ പട്ടികയില്‍ ഉള്‍പ്പെടുന്ന മരുന്ന് സുമിത് കഴിച്ചതായാണ് പരിശോധനയില്‍ വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ താരത്തെ വിലക്കുകയാണെന്നും നാഡ അറിയിച്ചു.

sumitsangwan

വിലക്കിനെക്കുറിച്ച് സുമിത് പ്രതികരിച്ചിട്ടില്ല. പ്രകടനം മെച്ചപ്പെടുത്താനായല്ല മരുന്ന് ഉപയോഗിച്ചതെന്നാണ് താരവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മറ്റേതെങ്കിലും കാര്യത്തിനായി ഉപയോഗിച്ച മരുന്നില്‍നിന്നുമാകാം നിരോധിത മരുന്ന് ശരീരത്തിലെത്തിയതെന്നും അവര്‍ പറയുന്നു. അടുത്തിടെ ഒട്ടേറെ ഇന്ത്യന്‍ താരങ്ങള്‍ നാഡ പരിശോധനയില്‍ കുടുങ്ങിയിരുന്നു. അതുകൊണ്ടുതന്നെ മരുന്ന് പരിശോധന കര്‍ശനമാക്കാനാണ് ഏജന്‍സിയുടെ തീരുമാനം.

Story first published: Friday, December 27, 2019, 10:44 [IST]
Other articles published on Dec 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+