Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബോക്‌സര്‍ മനീഷ് കൗശിക്കും ഒളിമ്പിക്‌സിന്; റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യ

അമ്മാന്‍: ടോക്യോ ഒളിമ്പിക്‌സില്‍ മത്സരിക്കാന്‍ ഇന്ത്യന്‍ ബോക്‌സര്‍ മനീഷ് കൗശിക് യോഗ്യത നേടി. അമ്മാനില്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യന്‍ യോഗ്യതാ മത്സരത്തിലൂടെയാണ് മനീഷ് ടോക്യോ ടിക്കറ്റ് എടുത്തത്. 63 കിലോഗ്രാം വിഭാഗത്തില്‍ ഓസ്‌ട്രേലിയന്‍ താരം ഹാരിസണ്‍ ഗാര്‍സൈഡിനെ 4-1ന് പരാജയപ്പെടുത്തി. 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലിലും മനീഷ് ഹാരിസണിനെ പരാജയപ്പെടുത്തിയിരുന്നു.

യോഗ്യതാ ചാമ്പ്യന്‍ഷിപ്പിലൂടെ ഒന്‍പതാം ഇന്ത്യന്‍ ബോക്‌സറാണ് ഒളിമ്പിക്‌സിന് യോഗ്യത നേടുന്നത്. ഇതോടെ ഇന്ത്യ ഏറ്റവും കൂടുതല്‍ ബോക്‌സര്‍മാരെ അയക്കുന്ന ഒളിമ്പിക്‌സ് ആയി മാറും ടോക്യോയിലേത്. നേരത്തെ 8 ബോക്‌സര്‍മാര്‍ മത്സരിച്ച ലണ്ടന്‍ ഒളിമ്പിക്‌സിന്റെ റെക്കോര്‍ഡാണ് ഇന്ത്യ മറികടന്നത്. ഇത്തവണ കൊറോണ ഭീഷണിയുയര്‍ത്തുന്നുണ്ടെങ്കിലും ഒളിമ്പിക്‌സ് യോഗ്യത ഇന്ത്യന്‍ താരങ്ങള്‍ക്ക് നേട്ടമായി.

manishkaushik

നേരത്തെ, മേരി കോം (51 കിലോഗ്രാം), സിമ്രന്‍ജിത് കൗര്‍ (60 കിലോഗ്രാം), അമിത് പംഘല്‍ എന്നിവര്‍ തിങ്കളാഴ്ച യോഗ്യത നേടിയിരുന്നു. വികാസ് കൃഷന്‍ (69 കിലോഗ്രാം), പൂജാ റാണി (75 കിലോഗ്രാം), സതീഷ് കുമാര്‍ (+91 കിലോഗ്രാം), ലൗലിന ബോര്‍ഗോഹെയ്ന്‍ (69 കിലോഗ്രാം), ആശിഷ് കുമാര്‍ (75 കിലോഗ്രാം) എന്നിവരാണ് യോഗ്യത നേടിയ മറ്റു താരങ്ങള്‍. കഴിഞ്ഞ ആറ് ഒളിമ്പിക്‌സുകളില്‍ നാലിലും അഞ്ചില്‍ കൂടുതല്‍പേരെ ബോക്‌സിങ്ങില്‍ മത്സരിപ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നില്ല. 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ 8 പേര്‍ യോഗ്യത നേടിയതാണ് റെക്കോര്‍ഡ്. ആ റെക്കോര്‍ഡാണ് ഇന്ത്യ ഇപ്പോള്‍ മറികടന്നിരിക്കുന്നത്. കഴിഞ്ഞ ഒളിമ്പിക്‌സില്‍ മൂന്നുപേരാണ് ഇന്ത്യയ്ക്കായി മത്സരിക്കാന്‍ ഇറങ്ങിയത്. വികാസ് കൃഷന്‍ (75 കിലോഗ്രാം), ശിവ ഥാപ്പ (56 കിലോഗ്രാം), മനോജ് കുമാര്‍ (64 കിലോഗ്രാം) എന്നിവര്‍ റിയോയിലെ റിങ്ങിലിറങ്ങിയെങ്കിലും ഇന്ത്യയ്ക്ക് മെഡലൊന്നും ലഭിച്ചില്ല.

Story first published: Wednesday, March 11, 2020, 18:25 [IST]
Other articles published on Mar 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+