Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്; കവിന്ദറും സഞ്ജീതും പ്രീക്വാര്‍ട്ടറില്‍, ബ്രിജേഷ് പുറത്ത്

എക്തറിങ്ബര്‍ഗ്: റഷ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ കവിന്ദര്‍ സിങ് ബിഷ്ത്(57 കിലോഗ്രാം), സഞ്ജീത്(91 കിലോഗ്രാം) എന്നിവര്‍ പ്രീക്വാര്‍ട്ടറിലെത്തിയപ്പോള്‍ ബ്രിജേഷ് യാദവ് 81 കിലോഗ്രാം വിഭാഗത്തില്‍ പുറത്തായി. കഴിഞ്ഞദിവസം അമിത് പംഘല്‍(52 കിലോഗ്രാം), മനീഷ് കൗശിക്(63 കിലോഗ്രാം) എന്നിവരും പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു.

ചൈനീസ് താരം ചെനാ സിഹാവോയെ 3-2 എന്ന സ്‌കോറിനാണ് കവിന്ദര്‍ പരാജയപ്പെടുത്തിയത്. സജീത് സ്‌കോട്ട്‌ലന്‍ഡിന്റെ സ്‌കോട്ട് ഫോറസ്റ്റിനെ 4-1 എന്ന സ്‌കോറിനും തോല്‍പ്പിച്ചു. എയര്‍ഫോഴ്‌സ് താരമായ ബിഷ്തും ചൈനീസ് താരവും തമ്മില്‍ വമ്പന്‍ പോരാട്ടമാണ് നടത്തിയത്. 2017ല്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ഇന്ത്യന്‍ താരം ഇത്തവണ മെഡല്‍നേട്ടം ലക്ഷ്യമിടുന്നു. പ്രീക്വാര്‍ട്ടറില്‍ ഫിന്‍ലന്‍ഡിന്റെ അര്‍സലാന്‍ ഖതേവ് ആണ് എതിരാളി.

kavindersinghbisht

ഫോറസ്റ്റിനെതിരെ മോശം തുടക്കം ലഭിച്ചശേഷമാണ് സഞ്ജീത് തിരിച്ചടിച്ചത്. രണ്ടാമത്തേയും മൂന്നാമത്തേയും റൗണ്ടില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ എതിരാളിയെ മറികടക്കാന്‍ സഞ്ജീതിന് കഴിഞ്ഞു. അതേസമയം, മെഡല്‍പ്രതീക്ഷകളുമായി ഇറങ്ങിയ ബ്രിജേഷിന് മുന്നേറാനായില്ല. തുര്‍ക്കിയുടെ ബേറാം മല്‍ക്കാനോട് 1-4 എന്ന സ്‌കോറിന് ബ്രജേഷ് പരാജയപ്പെട്ടു. എതിരാളിയുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ കഴിയാത്തതാണ് ബ്രിജേഷിന് വിനയായത്.

Story first published: Monday, September 16, 2019, 11:12 [IST]
Other articles published on Sep 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+