Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇടിക്കൂട്ടിലെ പെണ്‍പുലി മേരി കോമിന് സ്വര്‍ണം; എതിരാളിയെ ഇടിച്ചിട്ടു

ദില്ലി: അഞ്ചു തവണ ലോക ചാമ്പ്യനായിരുന്ന ഇന്ത്യയുടെ എംസി മേരി കോം പതിമൂന്നാമത് സിലേഷ്യന്‍ ഓപ്പണ്‍ ബോക്‌സിങ് ടൂര്‍ണമെന്റില്‍ സ്വര്‍ണം നേടി. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ കസാഖിസ്ഥാന്‍ എതിരാളി ഐഗേരിം കസാനയേവയെ 5-0 എന്ന നിലയിലാണ് മേരി കോം ഇടിച്ചിട്ടത്. ഏഷ്യന്‍ ഗെയിംസില്‍ നിന്നും മാറിനിന്ന മേരി കോമിന്റെ ഈ വര്‍ഷത്തെ മൂന്നാമത്തെ സ്വര്‍ണമാണിത്. ദില്ലിയില്‍ നടന്ന ഇന്ത്യ ഓപ്പണിലും, ഓസ്‌ട്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും ഈ വര്‍ഷം മേരി കോം സ്വര്‍ണം നേടിയിരുന്നു.

മുപ്പത്തിയഞ്ചുകാരിയായ മേരി കോം പോളണ്ടിലെ ഗ്ലിവ്‌സില്‍ നടന്നു കൊണ്ടിരിക്കുന്ന ടൂര്‍ണമെന്റില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. എതിരാളിക്ക് ഒരുവസരവും നല്‍കാതെയായിരുന്നു താരത്തിന്റെ പോരാട്ടം. മേരിയുടെ പോരാട്ടം അതിമനോഹരമായിരുന്നെന്നാണ് പരിശീലകന്‍ റാഫേലെ ബെര്‍ഗാമാസ്‌കോ പ്രതികരിച്ചത്. മേരി കോമിന്റെ വലംകൈ പഞ്ചുകള്‍ക്ക് എതിരാളിക്ക് മറുപടിയുണ്ടായില്ല.

marykom

മറ്റൊരു ഇന്ത്യന്‍ താരം മനീഷ 54 കിലോഗ്രാം വിഭാഗത്തില്‍ വെള്ളിയും സ്വന്തമാക്കി. ഫൈനലില്‍ ശക്തമായ മത്സരം കാഴ്ചവെച്ച മനീഷ 2-3 എന്ന നിലയിലാണ് ഉക്രൈന്‍ താരം ഇവാന ക്രുപേനിയയോട് തോറ്റത്. മുന്‍ ലോക ചാമ്പ്യന്‍ സരിതാ ദേവി(68 കിലോ), റിതു ഗ്രേവാള്‍(51 കിലോ), ലോവ്‌ലിന(69 കിലോ), പൂജാ റാണി(81 കിലോ) എന്നിവര്‍ വെങ്കലവും നേടി. ജൂനിയര്‍ വിഭാഗത്തില്‍ ഇന്ത്യയുടെ ജ്യോതി ഗുലിയ(51 കിലോ) സ്വര്‍ണം നേടി. അടുത്ത മാസം അര്‍ജന്റീനയില്‍ നടക്കാനിരിക്കുന്ന യൂത്ത് ഒളിമ്പിക്‌സിനും താരം യോഗ്യത നേടിയിട്ടുണ്ട്.

Story first published: Sunday, September 16, 2018, 12:24 [IST]
Other articles published on Sep 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+