Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രസിഡന്റ്‌സ് കപ്പ് ബോക്‌സിങ് സെമിയില്‍ കടന്ന് ഗൗരവ് ബിധുരി; മെഡല്‍ ഉറപ്പിച്ചു

ന്യൂഡല്‍ഹി: ഫിലിപ്പിന്‍സിലെ ലബുവാന്‍ ബാജോയില്‍ നടക്കുന്ന പ്രസിഡന്റ്‌സ് കപ്പ് ബോക്‌സിങ്ങില്‍ ഇന്ത്യന്‍ താരം ഗൗരവ് ബിധുരി മെഡല്‍ ഉറപ്പാക്കി. 56 കിലോഗ്രാം വിഭാഗത്തില്‍ സെമിഫൈനലില്‍ കടന്നാണ് ഗൗരവ് മെഡല്‍ ഉറപ്പിച്ചത്.

അഫ്ഗാനിസ്താന്റെ വാരിസ് കരിമിയെയാണ് ഗൗരവ് ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍പ്പിച്ചത്. കരിമിക്കെതിരെ അനായാസ ജയമാണ് ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവായ ഗൗരവ് സ്വന്തമാക്കിയത്. 2017-ല്‍ ഹാംബര്‍ഗില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലാണ് ഗൗരവ് വെങ്കലം നേടിയത്. ആ വര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഏക മെഡലും ഗൗരവിന്റേതായിരുന്നു. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ ജേതാവുമാണ് ഗൗരവ്.

gaurav-bidhuri

ആതിഥേയരായ ഫിലിപ്പിന്‍സിന്റെ ജുന്‍മിലാര്‍ഡോ ഒഗയ്‌റെയാണ് സെമിയില്‍ ഗൗരവിന്റെ എതിരാളി. ക്വാര്‍ട്ടറില്‍ കൊറിയയുടെ കിം ഹയെനെ കീഴടക്കിയാണ് ഒഗയ്‌റെ സെമിയിലെത്തിയത്. സെപ്റ്റംബറില്‍ റഷ്യയില്‍ നടക്കാനിരിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഡല്‍ഹിക്കാരനായ ഗൗരവിന് സ്ഥാനം ലഭിച്ചിട്ടില്ല.

ഇന്ത്യന്‍ സൂപ്പര്‍താരം എം.സി.മേരി കോമും പ്രസിഡന്റ്‌സ് കപ്പില്‍ മത്സരിക്കുന്നുണ്ട്. 51 കിലോഗ്രാം വിഭാഗത്തിലാണ് മേരി കോം മത്സരിക്കുന്നത്. ആദ്യ റൗണ്ടില്‍ ബൈ ലഭിച്ച മേരി കോം സെമിഫൈനലില്‍ കടന്നിട്ടുണ്ട്.

വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ ഓപ്പണ്‍ സ്വര്‍ണ മെഡല്‍ ജേതാവായ ജമുറ ബോറോയും സെമിയിലെത്തിയിട്ടുണ്ട്. 54 കിലോഗ്രാം വിഭാഗത്തിലാണ് ജമുറ മെഡല്‍ ഉറപ്പിച്ചത്. ഇതേ വിഭാഗത്തില്‍ മോണിക്ക ഫൈനലില്‍ കടന്നിട്ടുണ്ട്.

Story first published: Thursday, July 25, 2019, 18:00 [IST]
Other articles published on Jul 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+