Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെയ് വെതര്‍, പാക്വിയാവോയും നേര്‍ക്കുനേര്‍; നൂറ്റാണ്ടിലെ ക്ലാസിക് പോരാട്ടത്തിന് വീണ്ടും വേദിയാകുന്നു

ലാസ് വെഗാസ്: ഫ്‌ളോയ്ഡ് മെയ്‌വെതര്‍, മാനി പാക്വിയാവോ ഏറ്റുമുട്ടലിന് ഒരിക്കല്‍ക്കൂടി വേദിയുണരുന്നു. എതിരാളികളില്ലാതെ ബോക്‌സിങ് റിങ്ങില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ മെയ്‌വെതര്‍ ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ 2015ല്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ മെയ്‌വെതറിനായിരുന്നു ജയം. അന്ന് 2000 കോടിയോളം രൂപയാണ് ഇരുവര്‍ക്കുമായി പ്രതിഫലം ലഭിച്ചത്.

floydmayweather

വീണ്ടുമൊരു ഏറ്റമുട്ടലിന് ഈ വര്‍ഷം ഒടുവില്‍ കളമൊരുങ്ങുമ്പോള്‍ പ്രതിഫലത്തിന്റെ കാര്യത്തിലും വര്‍ധനവുണ്ടാകും. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പ്രതിഫലത്തെക്കുറിച്ചും മെയ് വെതര്‍ സൂചിപ്പിക്കുന്നുണ്ട്. ഡിസംബറിലായിരിക്കും ഏറ്റുമുട്ടല്‍. ഒരിക്കല്‍ക്കൂടി ജയത്തിനായാണ് പോരാടുക. പരിക്കിന്റെ പേരു പറഞ്ഞ് ഒരു തരത്തിലുള്ള ഒഴിഞ്ഞുമാറലും വേണ്ടെന്നും താരം പറഞ്ഞു.

2015ലെ മത്സരത്തിനുശേഷം മത്സരം വീണ്ടും നടത്തണമെന്ന് പാക്വിയാവോ ആവശ്യപ്പെട്ടിരുന്നു. അന്ന് പരിക്കായിരുന്നു എന്നായിരുന്നു വാദം. അങ്ങിനെയാണെങ്കില്‍ ഒരിക്കല്‍ക്കൂടി ഏറ്റുമുട്ടുന്നതില്‍ വിരോധമില്ലെന്നാണ് ഇപ്പോള്‍ മെയ്‌വെതറിന്റെ തീരുമാനം. ഫിലിപ്പൈന്‍സുകാരനായ പാക്വിയാവോയും അമേരിക്കക്കാരനായ മെയ്‌വെതറും ലോകത്തെ ഒന്നാംകിട ബോക്‌സര്‍മാരാണ്.

2017ല്‍ മെയ്‌വെതര്‍ വീണ്ടും കരുത്തുകാട്ടിയിരുന്നു. മാക് ഗ്രിഗറിനെ ഇടിച്ചിട്ട അമേരിക്കന്‍ താരം തുടര്‍ച്ചയായ അമ്പതാം വിജയമാണ് അന്ന് ആഘോഷിച്ചത്. 300 മില്യണ്‍ ഡോളര്‍ സമ്മാനമായും ലഭിച്ചു. രണ്ടോ മൂന്നോ പോരാട്ടംകൊണ്ടുതന്നെ ലോകത്തെ കോടീശ്വരന്മാരുടെ പട്ടികയില്‍ ഇടംപിടിക്കുന്ന താരങ്ങള്‍ സാമ്പത്തിക നേട്ടംതന്നെയാണ് വീണ്ടും ലക്ഷ്യമിടുന്നത്.

Story first published: Monday, September 17, 2018, 8:17 [IST]
Other articles published on Sep 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+