Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വികാസും പൂജയും; അഞ്ച് ഇന്ത്യന്‍ ബോക്‌സര്‍മാര്‍ക്ക് ഒളിമ്പിക്‌സ് യോഗ്യത

അമ്മാന്‍: ഈ വര്‍ഷം ടോക്യോയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടി അഞ്ച് ഇന്ത്യന്‍ ബോക്‌സര്‍മാര്‍. വികാസ് കൃഷന്‍ (69 കിലോഗ്രാം), പൂജാ റാണി (75 കിലോഗ്രാം), സതീഷ് കുമാര്‍ (+91 കിലോഗ്രാം), ലൗലിന ബോര്‍ഗോഹെയ്ന്‍ (69 കിലോഗ്രാം), ആശിഷ് കുമാര്‍ (75 കിലോഗ്രാം) എന്നിവരാണ് അമ്മാനില്‍ നടന്നു കൊണ്ടിരിക്കുന്ന യോഗ്യത മത്സരത്തിലൂടെ ഒളിമ്പിക്‌സിന് ടിക്കറ്റെടുത്തത്.

നിര്‍ണായക മത്സരത്തില്‍ തായ്‌ലന്‍ഡിന്റെ പൊര്‍ണിപ ചുടീയെ 5-0 എന്ന സ്‌കോറിന് ഇടിച്ചിട്ടാണ് പൂജാ റാണിയുടെ നേട്ടം. ജാപ്പനീസ് താരം സെവോണ്‍റെറ്റ്‌സ് ഒക്കാസാവയ്‌ക്കെതിരായ വിജയം വികാസ് കൃഷനും തുണയായി. ഉസ്ബക്കിസ്താന്റെ മഫ്തുനാകോന്‍ മെലിയേവയ്‌ക്കെതിരായ ജയമാണ് ലൗലിനയ്ക്ക് ഒളിമ്പിക്‌സ് യോഗ്യത ഉറപ്പാക്കിയത്. സതീഷ് കുമാര്‍ മംഗോളിയയുടെ ദെയ്വി ഒഗോണ്‍ബെയറിനെ 5-0 എന്ന സ്‌കോറിന് പരാജയപ്പെടുത്തി.

vikash-krishnan

അതേസമയം, ഇന്ത്യയുടെ മറ്റൊരു താരമായ സച്ചിന്‍ കുമാര്‍ 81 കിലോഗ്രാം വിഭാഗത്തില്‍ ചൈനയുടെ ദേശീയ ചാമ്പ്യന്‍ ഡാക്‌സിങ് ചെന്നിനോട് ക്വാര്‍ട്ടറില്‍ തോറ്റു. ക്വാര്‍ട്ടറില്‍ തോറ്റവരുടെ ഏറ്റമുട്ടലിലൂടെ സച്ചിന് ഇനിയും അവസരമുണ്ട്. വികാസ് കൃഷന്‍ തുടര്‍ച്ചയായ മൂന്നാം ഒളിമ്പിക്‌സിനാണ് ഒരുങ്ങുന്നത്. പൂജാ റാണി, സതീഷ് കുമാര്‍, ലൗലിന ബോര്‍ഗോഹെയ്ന്‍, ആശിഷ് കുമാര്‍ എന്നിവര്‍ക്ക് ഇത് ആദ്യ ഒളിമ്പിക്‌സ് യോഗ്യതയാണ്. നേരത്തെ 2016ലെ ഒളിമ്പിക്‌സിനുശേഷം കൃഷന്‍ പ്രൊഫണല്‍ ബോക്‌സിങ്ങിലേക്ക് കടന്നിരുന്നു. എന്നാല്‍, പരിക്കിനെ തുടര്‍ന്ന് അമേച്വര്‍ ബോക്‌സിങ്ങിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഇത്തവണ ഒളിമ്പിക്‌സ് മെഡല്‍ നേടാന്‍ കഴിയുമെന്നാണ് താരത്തിന്റെ പ്രതീക്ഷ. കഠിന പരിശീലനത്തിനായാണ് കൃഷന്‍ ഒരുങ്ങുന്നത്. യോഗ്യത നേടാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് ആശിഷ് പറഞ്ഞു. യോഗ്യതാ മത്സരത്തില്‍ സ്വര്‍ണമാണ് താരത്തിന്റെ നോട്ടം.

Story first published: Monday, March 9, 2020, 10:51 [IST]
Other articles published on Mar 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+