ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യയുടെ മഞ്ജു റാണി ക്വാര്‍ട്ടര്‍ ഫൈനലില്‍
ഉലാന്‍ ഉദെ: ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മഞ്ജു റാണി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. 48 കിലോഗ്രാം വിഭാഗത്തില്‍ വെനസ്വേലയുടെ റോജാസ് തയോനിസ് സെഡേനോയെ 5-0 എന്ന മാര്‍ജിനിലാണ് മഞ്ജു കീഴ്‌പ്പെടുത്തിയത്. അഞ്ച് റൗണ്ടുകളിലും മഞ്ജു എതിരാളിക്കുമേല്‍ ആധിപത്യം സ്ഥാപിച്ചു. ഒരു മത്സരം കൂടി ജയിച്ചാല്‍ ഇന്ത്യന്‍ താരത്തിന് മെഡല്‍ ഉറപ്പിക്കാം.
പ്രീക്വാര്‍ട്ടര്‍ പ്രതിരോധത്തിലൂന്നിയുള്ള ആക്രമണത്തിനാണ് മഞ്ജു മുതിര്‍ന്നത്. എതിരാളിക്കെതിരെ കടന്നാക്രമണം നടത്താതെ പ്രതിരോധിക്കുകയും ഒപ്പം ക്ലീന്‍ പഞ്ചുകള്‍ നടത്തുകയും ചെയ്തത് താരത്തിന് നേട്ടമായി. ഒക്ടോബര്‍ 10ന് സൗത്ത് കൊറിയയുടെ കിം ഹ്യാങ് മിയുമായാണ് ക്വാര്‍ട്ടര്‍ പോരാട്ടം. കഴിഞ്ഞ എഡിഷനില്‍ വെങ്കലം നേടിയ കൊറിയന്‍ താരത്തിനെതിരെയുള്ള പോരാട്ടം മഞ്ജുവിന് കടുത്തതാകും.

ആറു തവണ ലോക ചാമ്പ്യനായ മേരി കോം ചൊവ്വാഴ്ച ഇന്ത്യയ്ക്കുവേണ്ടി ആദ്യ മത്സരത്തിനിറങ്ങുന്നുണ്ട്. തായ്‌ലന്‍ഡിന്റെ ജുതാമസ് ജിത്‌പോങ് ആണ് എതിരാളി. 75 കിലോഗ്രാം വിഭാഗത്തില്‍ സ്വീറ്റി ബൂറയും മത്സരത്തിനിറങ്ങും. കഴിഞ്ഞ എഡിഷനില്‍ നാലു മെഡലുകളാണ് ഇന്ത്യ നേടിയത്. ഇത്തവണ മേരി കോം ഉള്‍പ്പെടെയുള്ളവര്‍ തിളങ്ങിയാല്‍ കൂടുതല്‍ മെഡലുകള്‍ പ്രതീക്ഷിക്കുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications