Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്; മെഡലുറപ്പിച്ച് അഞ്ച് ഇന്ത്യന്‍ താരങ്ങള്‍

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡലുറപ്പിച്ച് അഞ്ച് ഇന്ത്യന്‍ താരങ്ങള്‍. അമിത് പംഘല്‍(52 കിലോഗ്രാം), കവീന്ദര്‍ സിങ് ബിഷ്ത്(56 കിലോഗ്രാം), സോണിയ ചാഹല്‍(57 കിലോഗ്രാം), ദീപക്(49 കിലോഗ്രാം), ശിവ ഥാപ്പ(60 കിലോഗ്രാം) എന്നിവരാണ് സെമി ഫൈനലിലെത്തി മെഡല്‍ ഉറപ്പിച്ചത്.

amitpanghal

ഒളിമ്പിക്‌സ് ചാമ്പ്യന്‍ ഹസന്‍ബോയ് ദസ്‌തോവിനെ ഒരിക്കല്‍ക്കൂടി തോല്‍പ്പിച്ചാണ് അമിത് മികവ് കാട്ടിയത്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ അമിത് അന്നു ദസ്‌തോവിനെ തോല്‍പ്പിച്ചിരുന്നു. 4-1 എന്ന നിലയിലായിരുന്നു അമിത് ദസ്‌തോവിനെ ഇത്തവണ കീഴ്‌പ്പെടുത്തിയത്. കവീന്ദര്‍ സിങ് ബിഷ്ത് മുന്‍ ലോക ചാമ്പ്യന്‍ കൈരത് യെരാലിയേവിനെയും പരാജയപ്പെടുത്തി.

തുടര്‍ച്ചയായ നാലാം തവണയും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന ബഹുമതിയോടെയാണ് ശിവ ഥാപ്പ സെമിയിലെത്തിയത്. തായ്‌ലന്‍ഡിന്റെ റുജാക്രന്‍ ജങ്‌ട്രോങ്ങിനെ 5-0 എന്ന സ്‌കോറിന് ഏകപക്ഷീയമായാണ് ശിവ തോല്‍പ്പിച്ചത്. സോണിയ ചാഹല്‍ കൊറിയയയുടെ ജോ സണ്‍ ഹ്വായെ 3-2 എന്ന കനത്ത പോരാട്ടത്തിലും പരാജയപ്പെടുത്തി. അതേസമയം, എതിരാളിക്ക് പരിക്കേറ്റതിനാല്‍ വാക്ക് ഓവറിലൂടെയാണ് ദീപക് സെമി ഉറപ്പിച്ചത്.

Story first published: Tuesday, April 23, 2019, 17:17 [IST]
Other articles published on Apr 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+