Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്; പൂജാ റാണിക്കും അമിത്തിനും സ്വര്‍ണം

ബാങ്കോക്ക്: ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടു സ്വര്‍ണം ഉള്‍പ്പെടെ 13 മെഡലുകളുമായി ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. ഇന്ത്യയ്ക്കുവേണ്ടി പൂജാ റാണിയും അമിത് പംഘലുമാണ് സ്വര്‍ണം നേടിയത്. വനിതകളുടെ 81 കിലോഗ്രാം വിഭാഗത്തില്‍ ചൈനയുടെ വാങ് ലിനയെ പൂജ ഇടിച്ചിട്ടു. ഇതോടെ 2012ല്‍ നേടിയ വെള്ളിമെഡല്‍ സ്വര്‍ണമാക്കിമാറ്റാന്‍ ഇരുപത്തിയെട്ടുകാരിക്ക് കഴിഞ്ഞു.

amitpanghal

അമിത് പംഘല്‍ 52 കിലോഗ്രാം വിഭാഗത്തിലേക്ക് മാറിയശേഷം നടന്ന ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ തന്നെ സ്വര്‍ണം സ്വന്തമാക്കി. കൊറിയന്‍ എതിരാളി കിം ഇന്‍ക്യുവെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് അമിത് പുറത്തെടുത്തത്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ പംഘല്‍ ഫിബ്രുവരിയില്‍ ബള്‍ഗേറിയയില്‍ നടന്ന ടൂര്‍ണമെന്റിലും സ്വര്‍ണനേട്ടം സ്വന്തമാക്കിയിരുന്നു.

ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ രണ്ട് സ്വര്‍ണം കൂടാതെ നാല് വെള്ളിയും ഏഴ് വെങ്കലമെഡലും സ്വന്തമാക്കി. പുരുഷന്മാരുടെ 49 കിലോഗ്രാം വിഭാഗത്തില്‍ ദീപക് സിങ്, 56 കിലോഗ്രാം വിഭാഗത്തില്‍ കവീന്ദര്‍ സിങ് ബിഷ്ത്, 75 കിലോഗ്രാം വിഭാഗത്തില്‍ അനീഷ് കുമാര്‍ വനിതകളുടെ 64 കിലോഗ്രാം വിഭാഗത്തില്‍ സിമ്രജിത് കൗര്‍ എന്നിവര്‍ ഫൈനല്‍ തോല്‍വിയോടെ വെള്ളിമെഡല്‍ സ്വന്തമാക്കി.

പുരുഷ വിഭാഗത്തില്‍ ശിവ ഥാപ്പ(60 കിലോഗ്രാം), ആഷിഷ്(69 കിലോഗ്രാം), സതീഷ് കുമാര്‍(91 കിലോഗ്രാം) എന്നിവര്‍ വെങ്കലം നേടിയപ്പോള്‍ വനിതാ വിഭാഗത്തില്‍ സരിതാ ദേവി(60 കിലോഗ്രാം), മനീഷ(54 കിലോഗ്രാം), നിഖാത് സരീന്‍(51 കിലോഗ്രാം), സോണിയ ചാഹല്‍(57 കിലോഗ്രാം) എന്നിവരും വെങ്കലം നേടി.

Story first published: Friday, April 26, 2019, 17:07 [IST]
Other articles published on Apr 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+