വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി അമിത് പംഘല്‍; ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരം

എക്തറിങ്ബര്‍ഗ്: റഷ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യന്‍ താരം അമിത് പംഘല്‍ ചരിത്രമെഴുതി. 52 കിലോഗ്രാം വിഭാഗത്തില്‍ ഫൈനലില്‍ കടന്ന അമിത് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരമെന്ന ബഹുമതിയാണ് കൈയ്യടക്കിയത്. സെമി ഫൈനലില്‍ കസാഖ്‌സ്താന്റെ സാകെന്‍ ബിബോസ്സിനോവിനെ 3-2ന് പംഘല്‍ കീഴ്‌പ്പെടുത്തി.

വിജേന്ദര്‍ സിങ്, വികാസ് കൃഷ്ന്‍, ശിവ ഥാപ്പ, ഗൗരവ് ബിഥുരി എന്നിവര്‍ മുന്‍വര്‍ഷങ്ങള്‍ സെമിയില്‍ കടന്ന ഇന്ത്യന്‍ ബോക്‌സര്‍മാരാണ്. എന്നാല്‍, ഫൈനലിലെത്തുന്ന ആദ്യ താരമാകാന്‍ അമിത്തിന് മാത്രമാണ് കഴിഞ്ഞത്. അമിത്തിനൊപ്പം നേരത്തെ മനീഷ് കൗശിക്കും സെമിയില്‍ കടന്നിരുന്നു. ഇതോടെ ഒരു ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒന്നിലധികം മെഡല്‍ നേടാന്‍ ഇതാദ്യമായി ഇന്ത്യയ്ക്ക് കഴിയുകയും ചെയ്തു.

ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍; സായ് പ്രണീത് ക്വാര്‍ട്ടില്‍ പുറത്ത്ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍; സായ് പ്രണീത് ക്വാര്‍ട്ടില്‍ പുറത്ത്

amitpanghal

സെമി ഫൈനലിലെ ആദ്യ റൗണ്ടില്‍ പംഘലിന്റെ ചില മനോഹരങ്ങളായ പഞ്ചുകള്‍ക്ക് സ്റ്റേഡിയം സാക്ഷിയായി. മനോഹരമായ ഫുട്‌വര്‍ക്ക് കാഴ്ചവെച്ച ഇന്ത്യന്‍ താരത്തിന്റെ ചില പഞ്ചുകള്‍ കൃത്യമായി എതിര്‍ കളിക്കാരന്റെ മുഖത്ത് പതിച്ചു. ഫൈനലില്‍ ഉസ്‌ബെക്കിസ്താന്റെ ഷഖോബിദിന്‍ സോയിറോവ് ആണ് പംഘലിന്റെ എതിരാളി. അതേസമയം, മനീഷ് കൗശിക്കിന്റെ കുതിപ്പ് സെമിയില്‍ അവസാനിച്ചു. മുന്‍ ലോക ചാമ്പ്യന്‍ ക്യൂബയുടെ ആന്റി ക്യൂസ് ഗോമസ് 5-0 എന്ന നിലയിലാണ് വിജയം സ്വന്തമാക്കിയത്. പംഘലും മനീഷും മെഡലുറപ്പിച്ചതോടെ ടോക്യോ ഒളിമ്പിക്‌സിനുള്ള യോഗ്യത ഉറപ്പാക്കിയിരുന്നു.

Story first published: Friday, September 20, 2019, 16:46 [IST]
Other articles published on Sep 20, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X