Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്; അമിത് പംഘല്‍, മനീഷ് കൗശിക് എന്നിവര്‍ ക്വാര്‍ട്ടറില്‍

എക്തറിങ്ബര്‍ഗ്: റഷ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ അമിത് പംഘലും(52 കിലോഗ്രാം) മനീഷ് കൗശിക്കും(63 കിലോഗ്രാം) ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ അമിത് തുര്‍ക്കിയുടെ ബതുഹാന്‍ സിറ്റ്ഫ്‌സിയെയും കൗശിക് മംഗോളിയയുടെ ചിന്‍സോരിഗ് ബാതര്‍സൂഖിനേയുമാണ് പരാജയപ്പെടുത്തിയത്. രണ്ട് താരങ്ങളും 5-0 എന്ന മാര്‍ജിനില്‍ ജയം സ്വന്തമാക്കി.

എതിരാളിയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് അമിത് പുറത്തെടുത്തത്. പതിവുശൈലിയില്‍ ആക്രമിച്ചു തുടങ്ങിയ അമിത്തിനെ പ്രതിരോധിക്കാന്‍ ബതുഹാന് കഴിഞ്ഞില്ല. എതിരാളി പരിയചസമ്പന്നനാണെന്നും അതുകൊണ്ടുതന്നെ പോരാട്ടം കടുത്തതായിരുന്നെന്നും പംഘല്‍ പറഞ്ഞു. അടുത്ത മത്സരം കൂടുതല്‍ കടുക്കും. ഈ വിജയം താന്‍ ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുകയാണന്നും അമിത് പറഞ്ഞു. ഫിലിപ്പൈന്‍സിന്റെ കാര്‍ലോ പാലം ആണ് അമിത്തിന്റെ അടുത്ത എതിരാളി.

manishkaushik

മുന്‍ ദേശീയ ചാമ്പ്യനായ കൗശിക് ആദ്യ ലോക ചാമ്പ്യന്‍ഷിപ്പ് മെഡലിനാണ് ലക്ഷ്യമിടുന്നത്. ഏഷ്യന്‍ ഗെയിംസ് വെള്ളി മെഡല്‍ ജേതാവായ ചിന്‍സോരിഗിന് കൗശിക്കിന്റെ മികവിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. അവസാന മൂന്നു മിനിറ്റില്‍ എതിരാളിക്കെതിരെ കടുത്ത ആക്രമണമാണ് കൗശിക്ക് അഴിച്ചുവിട്ടത്. ബ്രസീലിന്റെ വാന്‍ഡര്‍സണ്‍ ഡി ഒലിവേരയെ കൗശിക് ക്വാര്‍ട്ടറില്‍ നേരിടും. അതേസമയം, 91 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന സന്‍ജീത് പുറത്തായി. ഉസ്‌ബെക് താരം സന്‍ജര്‍ ടര്‍സനോവിനോട് 3-2 എന്ന സ്‌കോറിനാണ് താരം പരാജയപ്പെട്ടത്.

Story first published: Wednesday, September 18, 2019, 10:19 [IST]
Other articles published on Sep 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+