For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒളിമ്പിക്‌സ് മെഡലില്‍ കാര്യമില്ല; റിങ്ങിലിറങ്ങാന്‍ വിജേന്ദറിനെ വെല്ലുവിളിച്ച് ബ്രിട്ടീഷ് ഇതിഹാസം ആമിര്‍ ഖാന്‍

ജിദ്ദ: ഒളിമ്പിക് മെഡല്‍ ജേതാവായ വിജേന്ദറാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബോക്‌സറെന്നാണ് ആരാധരുടെ വിശ്വാസം. എന്നാല്‍ വിജേന്ദറിന് തന്നെപ്പോലെ ലോക നിലവാരത്തിലുള്ള ബോക്‌സര്‍മാരെ ഭയമാണെന്നാണ് ബ്രിട്ടീഷ് ബോക്‌സര്‍ ആമിര്‍ ഖാന്‍ പറയന്നത്. ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവായ വിജേന്ദറുമായി ഏറ്റുമുട്ടാന്‍ പലതവണ ആമിര്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇതുവരെ അങ്ങനെയൊരു പോരാട്ടം നടന്നിട്ടില്ല. ലോക നിലവാരത്തിലുള്ള മത്സരങ്ങള്‍ക്കിറങ്ങാന്‍ വിജേന്ദറിന് ധൈര്യമില്ലെന്നും ഖാന്‍ പറഞ്ഞു.

amir-khan

പാകിസ്താനില്‍ വേരുകളുള്ള 32കാരനായ ആമിര്‍ ഖാന്‍ രണ്ടുതവണ ലോക ചാമ്പ്യനായിരുന്നു. വിജേന്ദറിന് ഇനിയുമേറെ മുന്നേറാനുണ്ട്. ലോക കിരീടങ്ങള്‍ക്കായുള്ള വലിയ മത്സരങ്ങള്‍ക്ക് അദ്ദേഹം തയ്യാറാവണം. എന്നാല്‍ പ്രായം കൂടിവരിയാണ്. അതിനാല്‍ ഇനി ഏറെ സമയമില്ല -ആമിര്‍ പറഞ്ഞു.

ജൂലൈ 12-ന് ജിദ്ദയില്‍ നടക്കുന്ന പേള്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നീരജ് ഗോയത്തിനെ നേരിടാനൊരുങ്ങുകയാണ് ആമിര്‍. ആദ്യമായാണ് ആമിര്‍ ഒരു ഇന്ത്യന്‍ ബോക്‌സറെ നേരിടുന്നത്. നീരജ് ഗോയത് മികച്ച ബോക്‌സറാണെന്നും ശക്തമായ മത്സരം പ്രതീക്ഷിക്കുന്നതായും ഖാന്‍ പറഞ്ഞു. സ്വന്തം രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തുന്ന പ്രകടനമായിരിക്കും ഇരുവരും നടത്തുകയെന്നും ഖാന്‍ പറഞ്ഞു. ഖാന്‍ കഴിഞ്ഞ മത്സരത്തില്‍ ഡബ്ല്യു.ബി.ഒ. ചാമ്പ്യന്‍ ടെറെന്‍സ് ക്രോഫോര്‍ഡിനോട് പരാജയപ്പെട്ടിരുന്നു. തോല്‍വിയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും അടുത്ത മത്സരം മാത്രമാണ് ഇപ്പോള്‍ മനസ്സിലെന്നും ഖാന്‍ വ്യക്തമാക്കി.

നീരജിനെതിരായ മത്സരത്തിനായി തിങ്കളാഴ്ച പരിശീലനം തുടങ്ങും. തോല്‍വിയെക്കുറിച്ച് ആലോചിക്കാതെ മുന്നോട്ട് പോകുകയാണ് വേണ്ടത്. ഇപ്പോള്‍ ഞാന്‍ കരിയറിന്റെ ഏവും മികച്ച തലത്തിലാണ്. അതിനാല്‍ ലക്ഷ്യങ്ങളിലേക്ക് കുതിക്കാനുള്ള പ്രയത്‌നം തുടരുകയാണ്. ഫ്‌ളോയ്ഡ് മെയ്‌വെതര്‍, മാന്നി പകൈ്വയോ എന്നീ ഇതിഹാസതാരങ്ങളില്‍ ആരെയാണ് പ്രിയമെന്ന ചോദ്യത്തിന്, മെയ്‌വെതറാണ് സാങ്കേതികമായി മികച്ച ബോക്‌സറെന്നും അദ്ദേഹത്തിന്റെ കൈയും കണ്ണും തമ്മിലുള്ള ഏകോപനം മികച്ചതാണെന്നുമായിരുന്നു ഖാന്റെ മറുപടി.

Story first published: Saturday, June 1, 2019, 15:19 [IST]
Other articles published on Jun 1, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+