Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബോക്‌സിങ് റിങ്ങില്‍ വീണ്ടും ദുരന്തം; അമേരിക്കന്‍ ബോക്‌സര്‍ തലക്ക് പരിക്കേറ്റ് മരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രൊഫഷണല്‍ ബോക്‌സറായ പാട്രിക് ഡേ(27) മത്സരത്തിനിടെയുണ്ടായ ഇടിയെ തുടര്‍ന്ന് പരിക്കേറ്റ് മരിച്ചു. ശനിയാഴ്ച ചാള്‍സ് കോണ്‍വെല്ലുമായി നടന്ന മത്സരത്തിനിടെ തലയ്ക്ക് ഇടിയേറ്റ പാട്രിക് ബോക്‌സിങ് റിങ്ങില്‍ വീഴുകയായിരുന്നു. ബ്രെയിനിലുണ്ടായ പരിക്കിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയ്ക്ക് വിധേയനാക്കിയെങ്കിലും നാലുദിവസത്തെ കോമയ്ക്കുശേഷം താരം മരിച്ചു.

തലയ്ക്ക് പിറകുവശത്തായാണ് പാട്രിക്കിന് ഇടിയേല്‍ക്കുന്നത്. ഉടന്‍ റിങ്ങില്‍ ബോധമറ്റുവീഴുകയായിരുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ബോക്‌സിങ് പരിശീലകനും സഹപ്രവര്‍ത്തകരുമെല്ലാം ആശുപത്രിയിലുണ്ടായിരുന്നതായി പാട്രിക്കിന്റെ വിടവാങ്ങല്‍ അറിയിച്ച പ്രമോട്ടര്‍ ലു ഡിബെല്ല പറഞ്ഞു. അമേരിക്കന്‍ ദേശീയ കിരീടം രണ്ടുതവണ നേടിയിട്ടുണ്ട്. 2013ലാണ് പ്രൊഫഷണല്‍ ബോക്‌സിങ്ങിലേക്ക് കടക്കുന്നത്.

patrick

പ്രൊഫഷണല്‍ ബോക്‌സിങ്ങിലേക്ക് കടന്നശേഷം ഒട്ടേറെ കിരീടങ്ങളും സ്വന്തമാക്കി. ഡബ്ലുസി, ഐബിഎഫ് എന്നിങ്ങിനെ രണ്ട് റാങ്കിങ്ങിലും ആദ്യ പത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഇതാദ്യമായല്ല ബോക്‌സിങ് റിങ്ങില്‍ അപകടമുണ്ടാകുന്നത്. ഈവര്‍ഷം തന്നെ ജൂലൈയില്‍ അര്‍ജന്റീനന്‍ താരം ഹ്യൂഗോ സാന്റിലാന്‍ അപകടത്തെ തുടര്‍ന്ന് മരിച്ചിരുന്നു. റഷ്യന്‍ താരം മാക്‌സിം ദാദഷേവും ബോക്‌സിങ് റിങ്ങില്‍ പരിക്കറ്റ് മരിച്ചത് അടുത്തിടെയാണ്.

Story first published: Thursday, October 17, 2019, 16:20 [IST]
Other articles published on Oct 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+