Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂത്ത് ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ ഫൈനലില്‍ കാലിടറി ലക്ഷ്യ സെന്‍; ഇന്ത്യയ്ക്ക് വെള്ളി

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നടക്കുന്ന യൂത്ത് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ഒരു വെള്ളി മെഡല്‍കൂടി. പുരുഷ ബാഡ്മിന്റണില്‍ ലക്ഷ്യ സെന്‍ ആണ് വെള്ളി നേടിയത്. ഫൈനലില്‍ ചൈനീസ് താരം ഷിഫെംഗ് ലീ 15-21, 19-21 എന്ന നിലയില്‍ ഇന്ത്യന്‍ താരത്തെ തോല്‍പ്പിച്ചു. സെമിയില്‍ ജപ്പാന്റെ കൊഡോയ് നരവോകെയെ കീഴടക്കിയാണ് ഇന്ത്യന്‍താരം ഫൈനലിലെത്തിയത്.

മുന്‍ ലോക ജൂനിയര്‍ ഒന്നാം റാങ്കുകാരനായ ലക്ഷ്യയ്ക്ക് രണ്ടാം സെറ്റില്‍ മാത്രമാണ് പൊരുതാന്‍ കഴിഞ്ഞത്. രണ്ടാം സെറ്റില്‍ എതിരാളിയുടെ നാല് മാച്ച് പോയന്റുകള്‍ രക്ഷിച്ചെടുത്ത ഇന്ത്യന്‍താരം ശക്തമായി മത്സരത്തിലേക്ക് തിരിച്ചുവന്നെങ്കിലും അവസാന നിമിഷം കാലിടറി. ആദ്യ സെറ്റില്‍ ഏകപക്ഷീയമായി മുന്നേറിയ ഷിഫെംഗ് ഒരവസരത്തില്‍ 14-5 എന്ന നിലയില്‍ മുന്നിലെത്തിയിരുന്നെങ്കിലും 13-16 എന്ന രീതിയില്‍ ലക്ഷ്യ തിരിച്ചടിച്ചിരുന്നു.

lakshyasen

ലക്ഷ്യ സെന്നിന്റെ വെള്ളി മെഡലോടുകൂടി ഇന്ത്യയുടെ ആകെ മെഡല്‍ സമ്പാദ്യം ഏഴായി. ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ വെള്ളി നേടുന്ന രണ്ടാമത്തെ താരമാണ് ലക്ഷ്യ. 2010ല്‍ മലയാളി താരം എച്ച് എസ് പ്രണോയിയും വെള്ളി മെഡല്‍ സ്വന്തമാക്കിയിരുന്നു. നേരത്തെ ഇന്ത്യയ്ക്കുവേണ്ടി ഷൂട്ടര്‍ മനു ഭാക്കര്‍ ഒരു സ്വര്‍ണത്തിനു പിന്നാലെ വെള്ളിയും നേടി യൂത്ത് ഒളിമ്പിക്‌സില്‍ ശ്രദ്ധേയയായി. പുരുഷ ഹോക്കിയില്‍ ഇന്ത്യന്‍ ടീം 4-2ന് പോളണ്ടിനെ തോല്‍പ്പിച്ച് സെമിയിലെത്തിയിട്ടുണ്ട്.

Story first published: Saturday, October 13, 2018, 11:58 [IST]
Other articles published on Oct 13, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+