Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൈനയ്‌ക്കെതിരെ ജയിക്കാനാകുന്നില്ല; കാരണം വെളിപ്പെടുത്തി സിന്ധു

ദില്ലി: തന്റേതായ ദിവസം ലോകത്തിലെ ഏതു മികച്ച താരത്തെയും തോല്‍പ്പിക്കാന്‍ ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിന് കഴിയും. ഒട്ടേറെ അന്താരാഷ്ട്ര കിരീടങ്ങള്‍ സ്വന്തമാക്കിയ സിന്ധുവിന് പക്ഷെ ഇന്ത്യന്‍ താരം സൈന നേവാളിനെ പലപ്പോഴും മറികടക്കാനാകുന്നില്ല. പ്രധാന ടൂര്‍ണമെന്റുകളില്‍ സൈനയ്‌ക്കെതിരായ മത്സരങ്ങളിലെല്ലാം സിന്ധുവിനെ തോല്‍വിയാണ് ഫലം.

pvsindhu

സൈനയ്ക്ക് സിന്ധുവിന്റെ ബലഹീനതകളെല്ലാം നന്നായി അറിയാമെന്നതാണ് ജയത്തിന്റെ കാരണമായി പറയുന്നത്. എന്നാല്‍, അതുപോലെ സിന്ധുവിനും സൈനയെ നന്നായി അറിയാമെന്നതിനാല്‍ ഈ വിശദീകരണം പലപ്പോഴും വിശ്വാസ്യയോഗ്യമല്ല. ഇപ്പോഴിതാ, സൈനയ്‌ക്കെതിരെ തുടര്‍തോല്‍വികള്‍ ഏറ്റുവാങ്ങുന്നതിന്റെ കാരണം വിശദമാക്കുകയാണ് സിന്ധു.

സൈനയ്‌ക്കെതിരായ തന്റെ പദ്ധതികളെല്ലാം തെറ്റാണെന്നാണ് സിന്ധു പറയുന്നത്. ദേശീയ ചാമ്പ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും തന്റെ പദ്ധതികള്‍ ഫലംകണ്ടില്ല. ഇനി നേരില്‍ ഏറ്റുമുട്ടുമ്പോള്‍ കൂറേക്കൂടി മികച്ച രീതിയില്‍ തയ്യാറെടുപ്പ് നടത്തും. തനിക്ക് മാനസിക കരുത്തില്ലെന്ന രീതിയിലുള്ള വാര്‍ത്തകള്‍ക്കും സിന്ധു പ്രതികരിച്ചു.

2018ല്‍ ഒട്ടേറെ മത്സരങ്ങളില്‍ സിന്ധുവിന് വെള്ളിമെഡല്‍ മാത്രമാണ് ലഭിച്ചത്. എന്നാല്‍, ഫൈനലിലെത്താനും വെള്ളിമെഡല്‍ ലഭിക്കാനും ഇടയായതില്‍ താന്‍ സന്തുഷ്ടയാണെന്ന് താരം പറഞ്ഞു. ഫൈനലില്‍ ഏറ്റുമുട്ടുമ്പോഴുള്ള കളികളില്‍ ഏറെ മാറ്റം വരുത്താന്‍ ശ്രമിച്ചിട്ടുണ്ട്. കഠിമായ പരിശീനം ഇതിനായി നടത്തുന്നു. സാങ്കേതികപ്പിഴവുകളാണ് പല തോല്‍വികള്‍ക്കും കാരണമെന്നും സിന്ധു വ്യക്തമാക്കി.

Story first published: Tuesday, March 26, 2019, 9:21 [IST]
Other articles published on Mar 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+