Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സ്; പിവി സിന്ധു ഫൈനലില്‍, സമീര്‍ വര്‍മ പൊരുതിത്തോറ്റു

കോലിക്ക് ഫിഫ്റ്റി, ഇന്ത്യ തിരിച്ചടിക്കുന്നു

ഗുവാങ്ഷൗ: ബാഡ്മിന്റണ്‍ സീസണ്‍ ഒടുവില്‍ മുന്‍നിര താരങ്ങളെ അണിനിരത്തി നടത്തുന്ന ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ഇന്ത്യയുടെ പിവി സിന്ധു ഫൈനലിലെത്തി. തായ്‌ലന്‍ഡിന്റെ രചനോക്ക് ഇന്റനോണിനെ 21-16, 25-23 എന്ന സ്‌കോറിനാണ് സിന്ധു തോല്‍പ്പിച്ചത്. അതേസമയം, പുരുഷവിഭാഗത്തില്‍ ഇന്ത്യന്‍ യുവതാരം സമീര്‍ വര്‍മ സെമിയില്‍ പൊരുതിത്തോറ്റു. ചൈനീസ് താരം ഷി യുഖിയോട് 21-12, 20-22, 21-17 എന്ന സ്‌കോറിനാണ് സമീറിന്റെ തോല്‍വി.

നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ എല്ലാ മത്സരങ്ങളും സിന്ധു ജയിച്ചിരുന്നു. നിര്‍ണായക ഗ്രൂപ്പ് മത്സരത്തില്‍ അമേരിക്കന്‍ താരം ബെയ്‌വന്‍ ഴാങ്ങിനെ 21-9, 21-15 എന്ന സ്‌കോറിന് കീഴ്‌പ്പെടുത്തിയാണ് സെമിയിലെത്തിയത്. സെമിയില്‍ കടുത്ത പോരാട്ടമാണ് സിന്ധു നടത്തിയത്. ആദ്യ സെറ്റ് വിയര്‍പ്പൊഴുക്കാതെ നേടിയ ഇന്ത്യന്‍താരം രണ്ടാം സെറ്റില്‍ എതിരാളിയുടെ സെറ്റ് പോയന്റ് മറികടന്നാണ് ഫൈനലിലേക്കുള്ള ടിക്കറ്റെടുത്തത്. ഏഷ്യന്‍ ഗെയിംസിലെ വെള്ളിമെഡല്‍ നേട്ടത്തിനുശേഷം കാര്യമായ പ്രകടനം നടത്താന്‍ കഴിയാതിരുന്ന സിന്ധുവിന് 2018 കിരീടനേട്ടത്തോടെ അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

sindhu

ചൈനീസ് താരത്തിനെതിരെ തകര്‍പ്പന്‍ കളിയാണ് സമീര്‍ വര്‍മ കാഴ്ചവെച്ചത്. ആദ്യ സെറ്റില്‍ കരുത്തനായ എതിരാളിക്ക് അവസരമൊന്നും നല്‍കാതെ മുന്നേറിയ സമീര്‍ രണ്ടാം സെറ്റിലും തുടക്കത്തില്‍ മുന്നിട്ടുനിന്നശേഷമാണ് അവസാന നിമിഷം സെറ്റ് കൈവിട്ടത്. ഓരോ പോയന്റിനായും കോര്‍ട്ടില്‍ നിറഞ്ഞുകളിച്ച ഇന്ത്യന്‍ താരത്തിന് അവസാന സെറ്റില്‍ തിരിച്ചുവരാനായില്ല.

Story first published: Saturday, December 15, 2018, 14:45 [IST]
Other articles published on Dec 15, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+