ദുബായ്: ഒളിമ്പിക്സ് ബാഡ്മിന്റണ്‍ ഫൈനലിലേറ്റ തോല്‍വിക്ക് ഇന്ത്യയുടെ പി വി സിന്ധു സ്പെയിനിന്റെ കരോലിന മാരിനോട് കണക്കുതീര്‍ത്തു. ദുബായില്‍ നടക്കുന്ന ലോക സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ഫൈനല്‍സില്‍ മാരിനെ വീഴ്ത്തി സിന്ധു സെമിയില്‍ പ്രവേശിച്ചു. 21-17, 21-13 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ ഉജ്വല വിജയം.
ആദ്യ സെറ്റില്‍ സിന്ധുവിനോട് ഇഞ്ചോടിഞ്ച് പോരാടിയ മാരിനെ രണ്ടാം സെറ്റില്‍ സിന്ധു തീര്‍ത്തും നിഷ്പ്രഭയാക്കി. ഒളിമ്പിക്സ് ഫൈനലിനുശേഷം ഇതാദ്യമായാണ് ഇരുവരും ഏറ്റുമുട്ടുന്നത്. ഒളിമ്പിക്സില്‍ മാരിനോട് പരാജയപ്പെട്ട സിന്ധുവിന് വെള്ളികൊണ്ടി തൃപ്തിപ്പെടേണ്ടിവന്നിരുന്നു. മാരിനെതിരെ സിന്ധുവിന്റെ ആദ്യ ജയം കൂടിയാണിത്.
സൂപ്പര്‍ സീരീസില്‍ മൂന്നു കളിയും പരാജയപ്പെട്ട മാരിന് ഇതോടെ പുറത്തായി. നേരത്തെ ഗ്രൂപ്പിലെ തന്റെ രണ്ടാം മത്സരത്തില്‍ സിന്ധു തോറ്റിരുന്നു. ലാക
ആറാംനമ്പര്‍ ചൈനയുടെ സുന് യുവിനോടാണ് സിന്ധു തോറ്റത്. സ്കോര്‍ 15-21, 17-21. നിര്‍ണായകമായ മത്സരത്തിലാണ് സിന്ധു മാരിനുമായി ഏറ്റമുട്ടിയത്. സിന്ധുവിന്റെ ആദ്യ ലോക സൂപ്പര്‍ സീരീസ് ടൂര്‍ണമെന്റാണിത്.