ബാസല്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഇന്ത്യയുടെ സൈന നേവാള്‍ പുറത്തായി. ഡെന്മാര്ക്കിന്റെ മിയ ബ്ലിച്ച്ഫെല്ഡിനോടാണ് സൈന അപ്രതീക്ഷിത തോല്‍വി വഴങ്ങിയത്. സ്കോര്‍ 21-15, 25-27, 12-21. ആദ്യസെറ്റിലെ തോല്‍വിക്കുശേഷം രണ്ടാം സെറ്റില്‍ ഉജ്വലമായി തിരിച്ചുവന്നതെങ്കിലും നിര്‍ണായകമായ മൂന്നാം സെറ്റില്‍ സൈനയ്ക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല.
നേരത്തെ ഇന്ത്യന്‍ പ്രതീക്ഷകാത്ത് പിവി സിന്ധുവും സായ് പ്രണീതും ക്വാര്‍ട്ടറില്‍ കടന്നിരുന്നു. മൂന്നാം റൗണ്ടിവില് 10ാം റാങ്കുകാരിയായ അമേരിക്കയുടെ ബീവന്‍ സാങിനെ തോല്‍പ്പിച്ചാണ് സിന്ധു ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു അഞ്ചാം റാങ്കുകാരിയായ സിന്ധുവിന്റെ ജയം. സ്കോര്‍ 21-14, 21-6. ക്വാര്‍ട്ടറില്‍ രണ്ടാം റാങ്കുകാരി തായ്വാന്റെ തായ് സൂ യിങ് ആണ് സിന്ധുവിന്റെ എതിരാളി.
ഫീല്‍ഡിങില്‍ ചീറ്റപ്പുലി... എന്നിട്ടും ഇന്ത്യ തഴഞ്ഞു, കാരണം അതു തന്നെ? പ്രതികരിച്ച് റോഡ്സ്
മൂന്നാം റൗണ്ടില്‍ ആറാം സീഡ് താരം ഇന്തോനേഷ്യയുടെ ആന്റണി സിനിസുക ജിന്റങ്ങിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് പ്രണീത് ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തത്. 42 മിനുട്ട് മാത്രമാണ് മത്സരം നീണ്ടത്. ഇതാദ്യമായാണ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സായ് പ്രണീത് ക്വാര്‍ട്ടറില്‍ കടക്കുന്നത്. അതേ സമയം എച്ച് എസ് പ്രണോയിക്കും കിഡംബി ശ്രീകാന്തിനും മൂന്നാം റൗണ്ടില്‍ പരാജയം നേരിട്ടു.