ജക്കാര്‍ത്ത: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ സ്വപ്‌നങ്ങളെ തകര്‍ത്ത് കരോലിന മറൈന്‍ കിരീടമുയര്‍ത്തി. സൈന നെഹ് വാളിലൂ5ടെ ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാമെന്ന പ്രതീക്ഷ ഇത്തവണയും പൊലിഞ്ഞു.
ജക്കാര്‍ത്തയില്‍ നടന്ന ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം കരോലിന മറൈന്‍ സൈനയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പിച്ചത്. സ്‌കോര്‍ 16-21, 19-21.

ലോക താരങ്ങള്‍ തമ്മിലുള്ള പോരാട്ടമായിരുന്നു ജക്കാര്‍ത്തയില്‍ നടന്നത്. ഒന്നാം നമ്പര്‍ താരമായ കരോലിനയും രണ്ടാം നമ്പര്‍ താരമായ സൈന നെഹ് വാളും. കിരീടം മാത്രം പ്രതീക്ഷിച്ചിറങ്ങിയ സൈന ഫൈനലില്‍ തോറ്റ് പോയെങ്കിലും ഇന്ത്യ അഭിമാനിയ്ക്കാനുള്ള വക വേറെയുണ്ട്.
ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്നതും മെഡല്‍ സ്വന്തമാക്കുന്നതും.