Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; ക്രിസ്റ്റിയെ അട്ടിമറിച്ച് സായ് പ്രണീത് സെമിയില്‍, മെഡല്‍ ഉറപ്പിച്ചു

ബാസല്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് പിന്നാലെ പുരുഷ വിഭാഗം സിംഗിള്‍സില്‍ സായ് പ്രണീതും സെമിയില്‍. ക്വാര്‍ട്ടറില്‍ ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയെ അട്ടിമറിച്ചാണ് സായ് മെഡല്‍ ഉറപ്പിച്ചത്. സ്‌കോര്‍ 24-22, 21-14. ലോക നാലാം റാങ്കുകാരനായ ക്രിസ്റ്റിക്കെതിരെ രണ്ട് സെറ്റിലും മികച്ച പ്രകടനമാണ് പതിനാറാം റാങ്കുകാരനായ സായ് പ്രണീത് പുറത്തെടുത്തത്.

സായി പ്രണീത്

ആദ്യ സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരു താരങ്ങളും പുറത്തെടുത്തത്. ഒപ്പത്തിനൊപ്പം നീങ്ങിയ സെറ്റില്‍ അവസാന പോയന്റുകള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ താരം മേല്‍ക്കൈ നേടി. രണ്ടാം സെറ്റില്‍ ക്രിസ്റ്റിക്ക് അവസരമൊന്നും നല്‍കാതെയായിരുന്നു പ്രണീതിന്റെ കുതിപ്പ്. 5 പോയന്റിലധികം ലീഡ് മത്സരത്തിലുടനീളം കണ്ടെത്തിയ പ്രണീത് സെറ്റും മാച്ചും അനായാസം സ്വന്തമാക്കി. ലോക ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായാണ് പ്രണീത് സെമിയിലെത്തുന്നതും മെഡല്‍ നേടുന്നതും. നേരത്തെ ചൈനീസ് തായ് പേയിയുടെ തായ് സൂ യിങ്ങിനെ ഒന്നിനെതിരെ രണ്ട് സെറ്റില്‍ കീഴടക്കിയാണ് സിന്ധുവിന്റെ മുന്നേറ്റം. സ്‌കോര്‍ 12-21, 23-21.

ആദ്യ സെറ്റില്‍ തീര്‍ത്തും നിറംമങ്ങിയ ഇന്ത്യന്‍താരം തുടര്‍ന്നുള്ള രണ്ടു സെറ്റിലും ഗംഭീരമായ പ്രകടനമാണ് പുറത്തെടുത്തത്. നിര്‍ണായകമായ മൂന്നാം സെറ്റിന്റെ തുടക്കം മുതല്‍ രണ്ട് പോയന്റ് ലീഡ് നിലനിര്‍ത്തിയ തായ് സൂവിനെ അവസാന പോയന്റുകളില്‍ പിന്നിലാക്കി സിന്ധു അവിശ്വസനീയ ജയം സ്വന്തമാക്കുകയായിരുന്നു. നേരത്തെ ടൂര്‍ണമെന്റില്‍ നിന്നും സൈന നേവാള്‍ ഉള്‍പ്പെടെയുള്ള കളിക്കാരും പുറത്തായിരുന്നു. ഡെന്മാര്‍ക്കിന്റെ മിയ ബ്ലിച്ച്‌ഫെല്‍ഡിനോടാണ് സൈന അപ്രതീക്ഷിത തോല്‍വി വഴങ്ങിയത്. സ്‌കോര്‍ 21-15, 25-27, 12-21. കെ ശ്രീകാന്തും എച്ച് എസ് പ്രണോയിയും ഡബിള്‍സ് താരങ്ങളും ടൂര്‍ണമെന്റില്‍നിന്നും പുറത്തായിക്കഴിഞ്ഞു.

Story first published: Friday, August 23, 2019, 20:04 [IST]
Other articles published on Aug 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+