വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; ആദ്യ മത്സരത്തില്‍ ജയവുമായി പിവി സിന്ധു

ബാസെല്‍: സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആരംഭിച്ച ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍താരം പിവി സിന്ധു അടുത്ത റൗണ്ടിലെത്തി. ചെനീസ് തായ്‌പേയുടെ പാ യു പോയെയാണ് സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍ 21-14, 21-16. കഴിഞ്ഞ രണ്ട് ചാമ്പ്യന്‍ഷിപ്പിലും ഫൈനലിലെത്തിയ സിന്ധുവിന് കിരീടം നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തവണ കിരീടപ്രതീക്ഷയുമായാണ് സിന്ധുവിന്റെ പോരാട്ടം.

ആദ്യ സെറ്റിന്റെ തുടക്കത്തില്‍ എതിരാളി സിന്ധുവിനൊപ്പം മികവുകാട്ടിയെങ്കിലും പതുക്കെ താളം കണ്ടെത്തിയ ഇന്ത്യന്‍താരം വ്യക്തമായ ലീഡുനേടി മുന്നേറുകയായിരുന്നു. രണ്ടാം സെറ്റിന്റെ തുടക്കം മുതല്‍ സിന്ധുവിന് തന്നെയായിരുന്നു മത്സരത്തില്‍ മെല്‍ക്കൈ. എന്നാല്‍, പാ യു 11-10 എന്ന നിലയില്‍ മുന്നില്‍ക്കയറി. ഇവിടെവെച്ച് ലീഡ് തിരിച്ചുപിടിച്ച സിന്ധു മത്സരം വരുതിയിലാക്കുകയായിരുന്നു. ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനക്കാരിയായ ഇന്ത്യന്‍താരം റാങ്കിങ്ങില്‍ ഏറെ പിന്നിലുള്ള എതിരാളിക്കെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ചരിത്രം ആവര്‍ത്തിക്കാന്‍ ഇന്ത്യ, വിരാട് കോലിയെ കാത്ത് റെക്കോര്‍ഡുകളുടെ കൂമ്പാരംചരിത്രം ആവര്‍ത്തിക്കാന്‍ ഇന്ത്യ, വിരാട് കോലിയെ കാത്ത് റെക്കോര്‍ഡുകളുടെ കൂമ്പാരം

pvsindhu

നേരത്തെ പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങളായ എച്ച് എസ് പ്രണോയിയും സായ് പ്രണീതും മൂന്നാം റൗണ്ടിലെത്തിയിരുന്നു. കെ ശ്രീകാന്തും സൈന നേവാളും ഉള്‍പ്പെടെയുള്ളവരും ടൂര്‍ണമെന്റില്‍ കളിക്കുന്നുണ്ട്. ആദ്യ മത്സരത്തില്‍ ജയിച്ച ശ്രീകാന്തും ഇത്തവണ പ്രകടന മികവ് കാണിക്കാമെന്ന പ്രതീക്ഷയിലാണ്. അതേസമയം, ടൂര്‍ണമെന്റില്‍നിന്നും ഇന്ത്യയുടെ സമീര്‍ വര്‍മ നേരത്തെ പുറത്തായിരുന്നു.

Story first published: Thursday, August 22, 2019, 8:53 [IST]
Other articles published on Aug 22, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X