Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രജനീകാന്ത്, അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍... പിവി സിന്ധുവിന്റെ പുതിയ ആരാധകരുടെ നിര...

ബാക്കിയെല്ലാ രാജ്യക്കാരും ഒളിംപിക്‌സില്‍ മെഡല്‍ ജയിക്കുമ്പോള്‍ ഇന്ത്യക്കാര്‍ മാത്രം ഹൃദയങ്ങളാണ് ജയിക്കുന്നത് - റിയോ ഒളിംപിക്‌സിന്റെ ആദ്യ ദിവസങ്ങളിലൊക്കെ ഇന്ത്യ അക്കൗണ്ട് തുറക്കാതെ തല താഴ്ത്തി നിന്നപ്പോള്‍ ആരോ സോഷ്യല്‍ മീഡിയയില്‍ കളിയാക്കിയതാണ്. സംഭവം ശരിയാണ് സുഹൃത്തേ, ഇന്ത്യക്കാര്‍ മെഡല്‍ മാത്രമല്ല, ഒരുപാട് ഹൃദയങ്ങളും കൂടിയാണ് ജയിച്ചത്.

ഹാറ്റ്‌സ് ഓഫ് യു സിന്ധൂ, ഞാന്‍ നിന്റെ ആരാധകനായി മാറിക്കഴിഞ്ഞു - സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് പറയുന്നത് ഇങ്ങനെ. രജനീകാന്ത് മാത്രമല്ല, ബോളിവുഡിലെ സൂപ്പര്‍ താരങ്ങളും രാഷ്ട്രീയക്കാരും മറ്റ് സ്‌പോര്‍ട്‌സ് താരങ്ങളും എന്ന് വേണ്ട രാജ്യം മുഴുവനും പി വി സിന്ധുവിന്റെയും സാക്ഷി മാലിക്കിന്റെയും ആരാധകരായിക്കഴിഞ്ഞു. ആ പട്ടികയിലെ ചുരുക്കം ചില സെലിബ്രിറ്റികളെ കാണൂ...

രജനീകാന്ത്

രജനീകാന്ത്

ഹാറ്റ്‌സ് ഓഫ് യു സിന്ധൂ, ഞാന്‍ നിന്റെ ആരാധകനായി മാറിക്കഴിഞ്ഞു. സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ..

അമിതാഭ് ബച്ചന്‍

അമിതാഭ് ബച്ചന്‍

ഹൃദയം കൊണ്ടാണ് നീ കളിച്ചത്. നിന്നെക്കുറിച്ച് അഭിമാനിക്കുന്നു. ഇതുപോലെ അഭിമാനിക്കാന്‍ അവസരം തന്നതിന് നന്ദി

സല്‍മാന്‍ ഖാന്‍

സല്‍മാന്‍ ഖാന്‍

അമ്മയുടെ കൂടെ ഇരുന്നാണ് ഞാന്‍ സിന്ധുവിന്റെ ഫൈനല്‍ മത്സരം കണ്ടത്. സിന്ധുവിനൊപ്പം എടുത്ത ഒരു ഫോട്ടോ എന്റെ കയ്യിലുണ്ടെന്ന് ഞാന്‍ അമ്മയോട് പറഞ്ഞു.

സോനാക്ഷി സിന്‍ഹ

സോനാക്ഷി സിന്‍ഹ

പെണ്‍കുട്ടികളുടെ കരുത്താണ് എവിടെയും. ദിപ കര്‍മാകര്‍, സാക്ഷി മാലിക്ക്, പി വി സിന്ധു.... നിങ്ങള്‍ കാരണം ഞങ്ങള്‍ അഭിമാനിക്കുന്നു

 അക്ഷയ് കുമാര്‍

അക്ഷയ് കുമാര്‍

ഏത് മേഘത്തിലും ഒരു വെള്ളിവരയുണ്ടാകും. താങ്ക് യു പി വി സിന്ധു. റെസ്‌പെക്ട്.

 ഋതിക് റോഷന്‍

ഋതിക് റോഷന്‍

ഞാന്‍ എന്റെ സീറ്റിന്റെ അരിക് വരെ എത്തി. എന്തൊരു മാച്ച്. എന്തൊരു അത്‌ലറ്റ്. സിന്ധൂ നീ ഞങ്ങളുടെ ഹൃദയങ്ങള്‍ കീഴടക്കി.

Story first published: Saturday, August 20, 2016, 16:54 [IST]
Other articles published on Aug 20, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+