Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: ഇന്ത്യയുടെ പി വി സിന്ധു, മെഡല്‍ പ്രതീക്ഷ, കരിയറിലൂടെ ഒരു തിരിഞ്ഞുനോട്ടം

2021ലെ ടോക്കിയോ ഒളിംപിക്‌സ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും ഉറച്ച മെഡല്‍ പ്രതീക്ഷയുള്ള താരങ്ങളില്‍ മുന്‍പന്തിയിലാണ് പിവി സിന്ധുവിന്റെ സ്ഥാനം. സൈന നെഹ് വാള്‍ അടക്കമുള്ള ഇന്ത്യയുടെ ബാഡ്മിന്റണിലെ പല പ്രതീക്ഷ താരങ്ങള്‍ക്കും ടോക്കിയോ ഒളിംപിക്‌സിലേക്ക് യോഗ്യത നേടാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ത്തന്നെ ഇന്ത്യയുടെ എല്ലാ കണ്ണുകളും പി വി സിന്ധുവിലാണ്. ഇന്ത്യയുടെ സിന്ധൂര തിലകത്തിന്റെ ഇതുവരെയുള്ള പ്രകടനങ്ങളിലേക്ക് ഒന്ന് തിരിഞ്ഞുനോക്കാം.

പുല്ലേല ഗോപീചന്ദിന്റെ ശിഷ്യ

പുല്ലേല ഗോപീചന്ദിന്റെ ശിഷ്യ

ബാഡ്മിന്റണിലെ അറിയപ്പെടുന്ന പരിശീലകരിലൊരാളായ പുല്ലേല ഗോപീചന്ദിന്റെ പ്രിയങ്കരിയായ ശിഷ്യയാണ് പി വി സിന്ധു. നിലവില്‍ ദക്ഷിണ കൊറിയയുടെ പാര്‍ക്ക് താ സാങ്ങാണ് സിന്ധുവിന്റെ പരിശീലകന്‍. കോര്‍ട്ടിലെ കാഴ്ചക്കാരിയില്‍ നിന്ന് ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരമായുള്ള സിന്ധുവിന്റെ വളര്‍ച്ച ആര്‍ക്കും പ്രചോദനം നല്‍കുന്നതാണ്. ഇതിനോടകം 344 ജയവും 148 പരാജയവും കരിയറിനോട് ചേര്‍ത്ത സിന്ധു 15 കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

മെഡല്‍ വേട്ടയുടെ തുടക്കം

മെഡല്‍ വേട്ടയുടെ തുടക്കം

സൈന നെഹ്‌വാള്‍ ഇന്ത്യക്കായി ബാഡ്മിന്റണില്‍ തിളങ്ങി നിന്ന സമയത്താണ് പി വി സിന്ധുവിന്റെ ടെന്നിസിലേക്കുള്ള വരവ്. 5.10 അടിക്കാരിയായ സിന്ധു 2009ല്‍ സബ്ജൂനിയര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയാണ് തുടങ്ങിയത്. 2010ല്‍ ഇറാന്‍ ഫാജിര്‍ അന്താരാഷ്ട്ര ചലഞ്ച് ടൂര്‍ണമെന്റില്‍ വെള്ളിയും 2011ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം,2012ലെ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം,2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസ്,ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് എന്നിവയില്‍ വെങ്കലവും നേടിയതോടെ സിന്ധു ഇന്ത്യയുടെ പ്രതീക്ഷയായി വളര്‍ന്നു.

ഒളിംപിക്‌സില്‍ ഇന്ത്യക്കായി അഭിമാന നേട്ടം

ഒളിംപിക്‌സില്‍ ഇന്ത്യക്കായി അഭിമാന നേട്ടം

ലോക ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ട് വെങ്കല മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ് സ്വന്തമാക്കിയ സിന്ധു 2016ലെ ഒളിംപിക്‌സിലാണ് ഇന്ത്യക്കായി മെഡല്‍ നേടിയത്. വെള്ളി മെഡലാണ് സിന്ധു നേടിയത്. ബാഡ്മിന്റണില്‍ ഒളിംപിക്‌സ് വെള്ളി നേടുന്ന ആദ്യ താരമായി ഇതോടെ സിന്ധു മാറി. 2018ലെ കോമണ്‍വെല്‍ത്ത് ഗെയ്‌സില്‍ വെള്ളിയും സ്വര്‍ണ്ണവും നേടാന്‍ സിന്ധുവിനായി. 2019ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണവും സിന്ധു സ്വന്തമാക്കി.

 നിലവിലെ റാങ്കിങ്

നിലവിലെ റാങ്കിങ്

ലോക ബാഡ്മിന്റണ്‍ റാങ്കിങ്ങിലെ ഏഴാം സ്ഥാനക്കാരിയാണ് സിന്ധു. ആദ്യ 16 സ്ഥാനങ്ങളിലുള്ളവര്‍ക്കാണ് നേരിട്ട് ഒളിംപിക്‌സ് യോഗ്യത ലഭിക്കുന്നത്. യോഗ്യതാ മത്സരങ്ങളെല്ലാം കോവിഡ് മഹാമാരിയെത്തുടര്‍ന്ന് മുടങ്ങിയതിനാല്‍ പല സൂപ്പര്‍ താരങ്ങള്‍ക്കും ഇത്തവണത്തെ ഒളിംപിക്‌സ് നഷ്ടമായിട്ടുണ്ട്. ഏറെ നാളെത്തെ ഇടവേളയ്ക്ക് ശേഷം ഇറങ്ങുന്ന സിന്ധു മികച്ച പരിശീലനത്തിന് ശേഷമാണ് ഒളിംപിക്‌സിനിറങ്ങുന്നത്.

Story first published: Sunday, July 4, 2021, 10:16 [IST]
Other articles published on Jul 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+