Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തോമസ് കപ്പ് ബാഡ്മിന്റണ്‍; ഇന്ത്യന്‍ പുരുഷ ടീം പുറത്തേക്ക്

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നടക്കുന്ന തോമസ് കപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പുരുഷ ടീം പുറത്തേക്ക്. തങ്ങളുടെ മൂന്നാം മത്സരത്തില്‍ ചൈനയോട് തോറ്റാണ് ഇന്ത്യ മടക്ക ടിക്കറ്റ് എടുത്തത്. മലയാളി താരം എച്ച്പി പ്രണോയിയും, മറ്റൊരു താരം സായ് പ്രണീതും സിംഗിള്‍സ് മത്സരത്തില്‍ ചൈനയോട് തോറ്റു. ഇന്ത്യയുടെ ഡബിള്‍സ് ടീമും ചൈനയോട് അടിയറവ് പറഞ്ഞതോടെ ക്വാര്‍ട്ടര്‍ സാധ്യത ഇല്ലാതായി.

പ്രണോയ് 21-9, 21-9 എന്ന സ്്‌കോറിന് ചൈനയുടെ ലോക അഞ്ചാം നമ്പര്‍ താരം ചെന്‍ ലോങ്ങിനോടാണ് തോറ്റത്. പരിക്കിന്റെ പിടിയിലായതാണ് ലോക ഒമ്പതാം നമ്പര്‍ താരമായ പ്രണോയിക്ക് വിനയായത്. ഡബിള്‍സില്‍ അര്‍ജുന്‍, രാമചന്ദ്രന്‍ ജോഡി 12-21, 15-21 എന്ന സ്‌കോറിന് ലിയു ചങ്, ഷങ് നാന്‍ എന്നിവരോടും തോറ്റു.

badminton

സായ് പ്രണീത് ചൈനീസ് താരം യുഖിയോടാണ് 57 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ തോല്‍വി സമ്മതിച്ചത്. സ്‌കോര്‍ 21-9, 15-21, 21-12 എന്ന സ്‌കോറിനായിരുന്നു തോല്‍വി. നേരത്തെ ആദ്യ മത്സരത്തില്‍ ഫ്രാന്‍സിനോട് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ജയിച്ചിരുന്നു. എന്നാല്‍, ചൈനയോട് തോറ്റതോടെ ഇന്ത്യയുടെ ക്വാര്‍ട്ടര്‍മോഹം ഇല്ലാതായി.

Story first published: Wednesday, May 23, 2018, 9:19 [IST]
Other articles published on May 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+