ബാങ്കോക്ക്: തായ്ലന്ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനം ഇന്ത്യയുടെ മുന്‍നിര താരങ്ങള്‍ക്ക് ജയം. കെ ശ്രീകാന്ത്, സൈന നേവാള്‍, സമീര്‍ വര്‍മ, പി കശ്യപ്, എച്ച് എസ് പ്രണോയ് തുടങ്ങിയവര്‍ക്കൊപ്പം സാത്വിക് സായ് രാജ് റങ്കിരെഡ്ഡി, അശ്വിനി പൊന്നപ്പ ജോഡികളും രണ്ടാം റൗണ്ടിലെത്തി. ടൂര്‍ണമെന്റിലെ അഞ്ചാം സീഡായ ശ്രീകാന്ത് ചൈനീസ് താരം റെന്‍ പെന്‍ ബോയെ 21-13, 17-21, 21-19 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.
പരിക്കൂമൂലം വിശ്രമത്തിലായിരുന്ന സൈന നേവാള്‍ തിരിച്ചുവന്ന ആദ്യ മത്സരത്തില്‍ ജയം കണ്ടെത്തി. തായ് വാന്‍ താരം ചായ്വാനെ 21-17, 21-19 എന്ന സ്കോറിന് സൈന വീഴ്ത്തുകയായിരുന്നു. രണ്ടു കളികളിലും സൈനയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ എതിരാളിക്ക് കഴിഞ്ഞു. മലയാളിതാരം എച്ച് എസ് പ്രണോയ് ഹോങ്കോങ് താരം വിങ് കി വിന്‍സെന്റിനെ 21-16, 22-20 എന്ന സ്കോറിനും പരാജയപ്പെടുത്തി.
രവി ശാസ്ത്രിയുടെ കസേര തെറിക്കുമോ? പരിശീലക സ്ഥാനത്തേക്ക് ഇവരുമുണ്ട്
ഇസ്രായേലി താരം മിഷ സില്‍ബര്‍മാനെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് പി കശ്യപ് വീഴ്ത്തിയത്. സ്കോര്‍ 18-21, 21-8, 21-14. സമീര്‍ വര്‍മ മലേഷ്യന്‍ താരം ലീ സി ജിയയെ മറികടന്നു. സ്കോര്‍ 21-23, 21-11, 21-5. മിക്സഡ് ഡബിള്‍ ഒളിമ്പിക്സ് വെള്ളിമെഡല്‍ ജേതാക്കള്ക്കെതിരെയായിരുന്നു ഇന്ത്യന്‍ ജോഡിയുടെ വിജയം. സാത്വിക് സായ് രാജ് റങ്കിരെഡ്ഡി അശ്വിനി പൊന്നപ്പ സഖ്യം മലേഷ്യന്‍ താരങ്ങളായ സൂണ്‍, യിങ് സഖ്യത്തെ 21-18, 18-21, 21-17 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.