വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തായ്‌ലന്‍ഡ് മാസ്റ്റേഴ്‌സ്; സൈനയും ശ്രീകാന്തും പ്രണോയിയും പുറത്ത്

ബാങ്കോക്ക്: തായ്‌ലന്‍ഡ് മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ത്തന്നെ ഇന്ത്യ താരങ്ങള്‍ പുറത്തായി. സൈന നേവാള്‍, കെ ശ്രീകാന്ത്, എച്ച് എസ് പ്രണോയ്, സമീര്‍ വര്‍മ എന്നിവരെല്ലാം രണ്ടാം റൗണ്ടിലെത്താതെ പുറത്താവുകയായിരുന്നു. പിവി സിന്ധു ഉള്‍പ്പെടെയുള്ള മറ്റു കളിക്കാര്‍ ടൂര്‍ണമെന്റിനെത്തിയിരുന്നില്ല. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പോരാട്ടം ആദ്യ റൗണ്ടില്‍ത്തന്നെ അവസാനിച്ചു.

മലേഷ്യയുടെ ലീ സി ജിയയോട് തോറ്റ് സമീര്‍ വര്‍മയാണ് തോല്‍വിക്ക് തുടക്കമിട്ടത്. സ്‌കോര്‍ 21-16, 21-15. സമീപകാലത്ത് മോശം പ്രകടനം നടത്തുന്ന കെ ശ്രീകാന്ത് ഒരിക്കല്‍ക്കൂടി നിറംമങ്ങി. ഇന്തോനേഷ്യയുടെ ഷെസാല്‍ ഹിറെന്‍ റുസ്താവിറ്റോയാണ് ശ്രീകാന്തിന് മടക്കടിക്കറ്റ് നല്‍കിയത്. സ്‌കോര്‍ 12-21, 21-14, 21-11. ആദ്യ ഗെയിമില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച ശ്രീകാന്ത് പിന്നീട് നിറംമങ്ങുകയായിരുന്നു.

saina

ജലജ് സക്‌സനേ കേരള രഞ്ജി ട്രോഫി ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയെ മാറ്റിജലജ് സക്‌സനേ കേരള രഞ്ജി ട്രോഫി ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയെ മാറ്റി

മലയാളി താരം എച്ച് പ്രണോയിക്കും പിടിച്ചുനില്‍ക്കാനായില്ല. ഒന്നിനെതിരെ മൂന്ന് ഗെയിമുകള്‍ക്ക് പ്രണോയിയും പരാജയപ്പെട്ടു. മലേഷ്യയുടെ ലിയു ഡാരെന്‍ 21-17, 20-22, 21-19 എന്ന സ്‌കോറിന് ജയിച്ചു. വനിതാ സിംഗിള്‍സിലെ പ്രതീക്ഷയായിരുന്ന സൈനയും മൂന്ന് ഗെയിമുകള്‍ നീണ്ട മത്സരത്തിലാണ് അടിയറവ് പറഞ്ഞത്. ഡെന്മാര്‍ക്കിന്റെ ലിന്‍ ഹോജ്മാര്‍ക്ക് ആയിരുന്നു എതിരാളി. സ്‌കോര്‍ 21-13, 17-21, 21-15.

Story first published: Wednesday, January 22, 2020, 17:12 [IST]
Other articles published on Jan 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X