പിവി സിന്ധുവിനെ സ്വന്തമാക്കാന്‍ ആന്ധ്രയും തെലങ്കാനയും... ഓഫറുകള്‍ കേട്ടാല്‍ ഞെട്ടും, 13കോടി കഴിഞ്ഞു!
ഹൈദരാബാദ്: ഒളിംപിക്‌സില്‍ വെള്ളിമെഡല്‍ നേടുന്ന ആദ്യത്തെ ഇന്ത്യക്കാരിയായ പി വി സിന്ധുവിനെച്ചൊല്ലി രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ തര്‍ക്കം മുറുകുന്നു. സിന്ധുവിന്റെ ജന്മദേശമായ തെലങ്കാനയും ആന്ധ്രപ്രദേശുമാണ് സിന്ധുസ്ഥാന് വേണ്ടി തല്ല് കൂടുന്നത്. കോടികളുടെ പാരിതോഷികമാണ് ആന്ധ്രയും തെലങ്കാനയും സിന്ധുവിന് വേണ്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ തുക കേട്ടാല്‍ തന്നെ ഞെട്ടല്‍ വരും. കഴിഞ്ഞില്ല.
Read Also: സിന്ധുവിനെ ഒളിംപിക്‌സ് ഫൈനലില്‍ തോല്‍പിച്ച കരോളിന മാരിന്റെ ബിക്കിനി ചിത്രങ്ങള്‍ വൈറല്‍!
പി വി സിന്ധു ആന്ധ്രപ്രദേശിന്റെ പുന്നാര മകളാണ് എന്നാണ് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം പറഞ്ഞത്. സിന്ധുവിന്റെ കോച്ച് പി ഗോപീചന്ദിന് അക്കാദമി തുടങ്ങാനായി ആന്ധ്ര സര്‍ക്കാര്‍ 15 ഏക്കര്‍ ഭൂമിയും അനുവദിച്ചു. ആന്ധ്ര ഒറ്റയ്ക്ക് ഇങ്ങനെ സ്‌കോര്‍ ചെയ്യുന്നത് തെലങ്കാന കയ്യും കെട്ടി നോക്കി നില്‍ക്കുമോ.. കാണൂ അവരുടെ പരാക്രമങ്ങള്‍..

തെലങ്കാനക്കാരിയാണ്
തെലങ്കാനയിലെ സെക്കന്തരാബാദിലാണ് പി വി സിന്ധു ജനിച്ചത്. തെലങ്കാനക്കാരിയാണ് എന്നര്‍ഥം. അന്ന് പക്ഷേ ആന്ധ്രയും തെലങ്കാനയും വിഭജിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ഇതല്ലല്ലോ സ്ഥിതി. 5 കോടി രൂപയാണ് പി വി സിന്ധുവിന് ജന്മനാടായ തെലങ്കാന സര്‍ക്കാര്‍ സമ്മാനിച്ചത്.

നല്‍കിയത് 3 കോടി
തെലങ്കാനയുടെയും ആന്ധ്രപ്രദേശിന്റെയും സംയുക്ത തലസ്ഥാനമായ ഹൈദരാബാദിലാണ് സിന്ധു ഇപ്പോള്‍ താമസിക്കുന്നത്. ആന്ധ്രയുടെ ഓമന മകള്‍ എന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സിന്ധുവിനെ വിളിക്കുന്നു. ആന്ധ്രസര്‍ക്കാര്‍ നല്‍കിയത് 3 കോടി.

ഒളിംപിക്‌സ് വരെ കൊണ്ടുവരും
ആന്ധ്രപ്രദേശിലെ അമരാവതിയെ ഇന്ത്യന്‍ സ്‌പോര്‍ട്‌സിന്റെ തലസ്ഥാനമാക്കുമെന്നാണ് ചന്ദ്രബാബു നായിഡു പറയുന്നത്. ഒളിംപിക്‌സ് വരെ നമ്മള്‍ ഇവിടെ കൊണ്ടുവരും. സിന്ധുവിനും ഗോപീചന്ദിനും വിജയവാഡയില്‍ നല്‍കിയ സ്വീകരണത്തിലാണ് ചന്ദ്രബാബു നായിഡു വികാരാധിനനായത്.

വമ്പന്‍ പ്രഖ്യാപനങ്ങള്‍
സിന്ധു ഒളിംപിക്‌സ് വെള്ളിമെഡല്‍ നേടി എന്ന വാര്‍ത്ത പുറത്ത് വന്നതും ചന്ദ്രബാബു നായിഡു 3 കോടി രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു. അമരാവതിയില്‍ വീട് വെക്കാന്‍ സ്ഥലവും അസിസ്റ്റന്റ് കളക്ടര്‍ റാങ്കില്‍ ജോലിയും വാഗ്ദാനം ചെയ്തു. എന്നാല്‍ സിന്ധു ഇത് നിരസിച്ചു.

തെലങ്കാന ഓഫര്‍ കൂട്ടി
പി വി സിന്ധുവിന് 1 കോടി രൂപ സമ്മാനിക്കും എന്നായിരുന്നു തെലങ്കാന സര്‍ക്കാര്‍ ആദ്യം ട്വീറ്റ് ചെയ്തത്. എന്നാല്‍ ആന്ധ്രപ്രദേശിന്റെ ഓഫര്‍ വന്നതും തെലങ്കാന തുക കൂട്ടി. 1 കോടിയെ 5 കോടിയാക്കി ഉയര്‍ത്തി.

ആരെങ്കലും പറയുമോ
ആദ്യം അച്ഛന്റെയും അമ്മയുടേതും മകള്‍ മാത്രമായിരുന്നു സിന്ധു. പിന്നെ കോച്ച് ഗോപീചന്ദിന്റെ അരുമശിഷ്യയായി. ഇന്ത്യയുടെ അഭിമാനമായി. ഇപ്പോഴിതാ ഈ 21കാരിക്ക് വേണ്ടി രണ്ട് സംസ്ഥാനങ്ങള്‍ അടികൂടുന്ന കാഴ്ച കണ്ട് കായികപ്രേമികള്‍ മൂക്കത്ത് വിരല്‍ വെക്കുന്നു.

സിന്ധുവിന് കിട്ടിയത്
സച്ചിന്‍ തെണ്ടുല്‍ക്കര്‍ വക 2 കോടിയുടെ ബി എം ഡബ്ലിയു, ദില്ലി സര്‍ക്കാരിന്റെ 2 കോടി, ഭാരത് പെട്രോളിയത്തിന്റെ 75 ലക്ഷം, മധ്യപ്രദേശ് സര്‍ക്കാരിന്റെ 50 ലക്ഷം, ഹരിയാന സര്‍ക്കാരിന്റെ 50 ലക്ഷം, ബായി വക 50 ലക്ഷം ഇങ്ങനെയിങ്ങനെ 13 കോടി രൂപയാണ് സിന്ധുവിന് ഒരു ഒളിംപിക് വെള്ളി നേടിക്കൊടുത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications